“കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു..”; ജാനകിയമ്മയുടെ ഹിറ്റ് ഗാനവുമായി വേദിയിൽ ഹനൂന, മിഴിയും മനസ്സും നിറഞ്ഞ് പാട്ടുവേദി

July 17, 2022

പാട്ടുവേദിയെ അദ്ഭുതപ്പെടുത്തുന്ന പാട്ടുകാരിയാണ് ഹനൂന. അതിമനോഹരമായ ശബ്‌ദത്തിനുടമയായ കുഞ്ഞു ഗായിക പാടിയ ഗാനങ്ങളൊക്കെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ ഗാനങ്ങളാണ്. ഇപ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച മനോഹരമായ ഒരു ഗാനവുമായി പാട്ടുവേദിയിൽ എത്തിയിരിക്കുകയാണ് ഹനൂനക്കുട്ടി.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ ആലാപനത്തിൽ വിധികർത്താക്കൾ മതിമറന്നുപോയ മനോഹരമായ ഒരുപാട് നിമിഷങ്ങൾ ഇതിന് മുൻപും വേദിയിൽ അരങ്ങേറിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്.

“കാണാന്‍ നല്ല കിനാവുകള്‍ കൊണ്ടൊരു കണ്ണാടി മാളിക തീര്‍ത്തൂ ഞാന്‍..” കുഞ്ചാക്കോ സംവിധാനം ചെയ്‌ത് 1962 ൽ റിലീസ് ചെയ്‌ത ‘ഭാര്യ’ എന്ന ചിത്രത്തിലെ പ്രേക്ഷകരുടെ ഇഷ്‌ട ഗാനമാണിത്. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാറാണ്. ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗാന രംഗത്തെ ഇതിഹാസം എസ്.ജാനകിയമ്മയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനവുമായി എത്തി വേദിയുടെ മനസ്സ് നിറയ്ക്കുകയായിരുന്നു കൊച്ചു ഗായിക ഹനൂന.

ലോക മലയാളി പ്രേക്ഷകർക്ക് മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ പ്രകടനങ്ങളൊക്കെ പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. പാട്ട് പാടുന്നവരുടെ മാത്രമല്ല സംഗീതപ്രേമികളുടെ മുഴുവൻ പ്രിയപ്പെട്ട ഇടമായി മാറിയതാണ് കുഞ്ഞു ഗായകർ മാറ്റുരയ്ക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി.

Read More: “ഇതൊക്കെയാണ് ഞാൻ സാധാരണ സ്വപ്‌നം കാണാറുള്ളത്..”; ശ്രീദേവിന്റെ വർത്തമാനം കേട്ട് ചിരി അടക്കാൻ കഴിയാതെ ജഡ്‌ജസ്

കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുഞ്ഞുതാരങ്ങളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ടുവേദിയിൽ വിധികർത്താക്കളായി എത്തുന്നത് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ, ഗായകൻ എം ജി ശ്രീകുമാർ ഗായിക ബിന്നി കൃഷ്ണകുമാർ, അനുരാധ ശ്രീറാം എന്നിവരാണ്. ഇവർക്ക് പുറമെ സംഗീതലോകത്തെ നിരവധി ഗായകരും സിനിമ താരങ്ങളും അതിഥികളായി എത്തി വേദിയെ കൂടുതൽ മനോഹരമാക്കാറുണ്ട്.

Story Highlights: Hannona sings a janakiyamma song