അറബിക് കുത്ത് സോങ്ങിന് ഇങ്ങനെയും ഒരു വേർഷനോ..? കാഴ്ചക്കാരിൽ ചിരി പടർത്തി കുരുന്നുകൾ, ഹൃദയംകവർന്ന പെർഫോമൻസ്

July 4, 2022

വിജയ്‌ നായകനായ ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’ സോങ് വലിയ രീതിയിൽ ശ്രദ്ധനേടിയതാണ്. സോഷ്യൽ ഇടങ്ങളിൽ തരംഗമായി മാറിയ ‘ഹലാമിത്തി ഹബീബോ’ എന്ന വരികളിൽ തുടങ്ങുന്ന ഗാനം ആരാധകരും സെലിബ്രിറ്റികളും ഒരുപോലെ ഏറ്റെടുത്തിരുന്നു. നിരവധി റീൽസുകളിലും വിഡിയോകളിലും ഏറെ ശ്രദ്ധിക്കപ്പെട്ട അറബിക് കുത്ത് സോങ്ങിന്റെ മറ്റൊരു വേർഷനാണ് കാഴ്ചക്കാരിൽ ഇപ്പോൾ ചിരിപടർത്തുന്നത്. വീടിന്റെ വാതിൽക്കൽ ഇരുന്ന് വളരെ വ്യത്യസ്തമായ രീതിയിൽ അറബിക് കുത്ത് സോങ്ങിന് പെർഫോം ചെയ്യുന്ന നാല് കുട്ടികളെയാണ് വിഡിയോയിൽ കാണുന്നത്. അടുക്കളയിലെ പാത്രങ്ങൾ എടുത്ത് അതിഗംഭീരമായി ഈ പാട്ടിന് താളം പിടിക്കുന്ന കുരുന്നുകളുടെ വിഡിയോ ഇതിനോടകം ഒരു മില്യണിലധികം കാഴ്ചക്കാരെയും നേടിയതാണ്.

അതേസമയം ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെ നിർവധിപ്പേർ ഈ ഗാനത്തിന് ചുവടുവെച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നു. സുഹൃത്തിനൊപ്പം ചലച്ചിത്രതാരം കീർത്തി സുരേഷ് ഈ ഗാനത്തിനൊപ്പം ചുവടുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബീസ്റ്റിലെ നായിക പൂജാ ഹെഗ്‌ഡെയും സംഗീതസംവിധായകൻ അനിരുദ്ധും നടി സാമന്തയും സംവിധായകൻ ആറ്റ്‌ലിയും ഭാര്യയും നടിയുമായ പ്രിയയും ഒന്നിച്ച് ‘അറബിക് കുത്ത്’ പാട്ടിന് ചുവടുവയ്ക്കുന്ന വിഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു. വിജയ്‌യ്‌ക്കൊപ്പം മൂന്ന് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സംവിധാനം ചെയ്ത ആറ്റ്‌ലി, ഭാര്യ പ്രിയയ്ക്കും കലാസംവിധായകൻ മുത്തുരാജിനുമൊപ്പമാണ് ‘അറബിക് കുത്ത്’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നത്. 

Read also: പ്രിയപ്പെട്ട അധ്യാപകന് യാത്രയയപ്പ്; വിതുമ്പിക്കരഞ്ഞ് വിദ്യാർത്ഥികൾ, ഹൃദയംതൊട്ട കാഴ്ച

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള ചലച്ചിത്രതാരമാണ് വിജയ്. വിജയ്-യുടെ കരിയറിലെ 65-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. നെല്‍സണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അതേസമയം ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ വിജയ്-യുടെ നായികയായെത്തിയത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സണ്‍ പിക്ചേഴ്സ് നിര്‍മിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികാരങ്ങളാണ് ലഭിച്ചത്.

Read also: ഇതൊക്കെ സിംപിൾ അല്ലേ; ദേശീയഗാനം പാടി പൊട്ടിച്ചിരിപ്പിച്ച് കുരുന്ന്

Story highlights: kids Arabic kuthu song using household things goes trending