ഒരു ലീവുപോലും എടുക്കാതെ 27 വർഷത്തെ ജോലി; അച്ഛന് കമ്പിനി നൽകിയ സമ്മാനത്തിൽ തൃപ്തയാകാതെ മകൾ ഒരുക്കിയത് വലിയ സർപ്രൈസ്
അച്ഛനമ്മമാരോടുള്ള മക്കളുടെ സ്നേഹം പലപ്പോഴും വാക്കുകൾക്ക് അതീതമാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു മകൾ സ്വന്തം അച്ഛനായി ഒരുക്കിയ ഒരു സർപ്രൈസാണ് സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം ഈ യുവതിയുടെ അച്ഛൻ കഴിഞ്ഞ 27 വർഷമായി ഒരു ദിവസം പോലും ലീവ് എടുക്കാതെ തുടർച്ചയായി ജോലി ചെയ്യുകയാണ്. യു എസിലെ ലാസ്വേഗാസ് സ്വദേശിയായ കെവിൻ ഫോർഡ് എന്ന അൻപതിനാലുകാരനാണ് അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപത്തിൽ ലീവ് എടുക്കാതെ സ്ഥിരമായി ജോലി ചെയ്യുന്നത്.
കെവിൻ ഫോർഡിന്റെ ജോലിയിൽ മതിപ്പ് തോന്നിയ കമ്പനി അദ്ദേഹത്തിന് പാരിതോഷികമായി കുറെ ചോക്ലേറ്റുകൾ അടങ്ങിയ പായ്ക്കറ്റുകൾ സമ്മാനമായി നൽകുകയും ചെയ്തു. ഇതിൽ കമ്പനിയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
അതേസമയം ഇത്രയധികം ആത്മാർഥമായി ഒരു ലീവ് പോലും എടുക്കാതെ ഇത്രയും നാൾ ജോലി ചെയ്ത തന്റെ അച്ഛന് കുറച്ചുകൂടെ നല്ല സമ്മാനങ്ങൾ കമ്പനിയ്ക്ക് നല്കാമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് മകൾ സെറീന രംഗത്തെത്തി, ഇക്കാര്യങ്ങൾ പറഞ്ഞുകൊണ്ട് സെറിന ഒരു കുറിപ്പും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. താൻ പറയുന്ന കാര്യങ്ങൾ ശരിയായി തോന്നുന്നുവെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തെ സഹായിക്കാം എന്നും സെറീന കുറിപ്പിൽ ചേർത്തു. ഇതോടെ അദ്ദേഹത്തെ തേടി നിരവധി സുമനസുകൾ സഹായവുമായി എത്തി. സെറീന സംഘടിപ്പിച്ച ഫണ്ട് റൈസിങ് പരിപാടിയിലൂടെ ഒന്നരക്കോടിയോളം രൂപ അദ്ദേഹത്തിന് ലഭിച്ചു.
അതേസമയം കെവിൻ ഫോർഡിന്റെ ആത്മാർത്ഥതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആളുകൾ അദ്ദേഹത്തെ പ്രശംസിക്കുന്നത്.
Burger King employee trends after video shows that he was gifted a goodie bag for his 27 years of work dedicated to the company pic.twitter.com/MLJiW21yKE
— My Mixtapez (@mymixtapez) June 21, 2022
Story highlights: man works for 27 years without any leave gets an unforgettable gift from her daughter