‘ഇത് പാവങ്ങളുടെ പിസ്സ..’- പാചക വിഡിയോയുമായി മീനാക്ഷിയും അനിയനും

July 10, 2022

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മീനാക്ഷി. ഒട്ടേറേ സിനിമകളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ടെങ്കിലും മീനാക്ഷിയെ ജനപ്രിയയാക്കിയത് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ആണ്. ഒട്ടേറെ ആരാധകരാണ് ഈ കുഞ്ഞു മിടുക്കിക്ക് ഉള്ളത്. കോട്ടയം പാദുവ സ്വദേശിനിയായ മീനാക്ഷി ഫ്‌ളവേഴ്‌സ് ടോപ്‌സിംഗർ അവതാരകയാണ്. പ്രേക്ഷകർ സ്നേഹത്തോടെ മീനൂട്ടി എന്നുവിളിക്കുന്ന മീനാക്ഷിയുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, ഒരു പാചക വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ഈ മിടുക്കി.

അമ്മയും അച്ഛനും വീട്ടിലില്ലാത്ത ഒരു ദിവസം സഹോദരന് വേണ്ടി ദോശ ചുടുകയാണ് വിഡിയോയിൽ മീനാക്ഷി. ഒപ്പം കുഞ്ഞനിയനുമുണ്ട്. ഇരുവരും ചേർന്ന് ദോശയ്ക്ക് പകരം പച്ചക്കറികളും മുട്ടയുമൊക്കെയുപയോഗിച്ച് ഒരു വ്യത്യസ്ത വിഭവമാണ് തയ്യാറാക്കുന്നത്. പാവങ്ങളുടെ പിസ്സ എന്നാണ് മീനാക്ഷി ഈ വിഭവത്തിന്റെ വിശേഷിപ്പിച്ചത്. പാചകത്തിലുടനീളം ചിരിയാണ് മുന്നിട്ടു നിൽക്കുന്നത്. എല്ലാവരും ഈ വിഭവം വീട്ടിൽ പരീക്ഷിക്കണമെന്നും മീനൂട്ടി പറയുന്നു.

അതേസമയം, മീനാക്ഷിയുടെ പത്താംക്ലാസ് വിജയം ആഘോഷമാക്കിയിരരുന്നു ആരാധകർ. ഒട്ടേറെ ആളുകളാണ് നടിക്ക് അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുന്നത്. സിനിമകളിൽ എന്നതിനേക്കാൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ അവതാരക എന്ന നിലയിലാണ് മീനാക്ഷി ശ്രദ്ധേയയായിരിക്കുന്നത്. പരിപാടിയിൽ ഏറ്റവുമധികം ചർച്ചയായ ഒരു വിഷയവുമായിരുന്നു മീനാക്ഷിയുടെ പത്താം ക്ലാസ് പരീക്ഷ.

പത്താം ക്ലാസ്സിൽ മികവാർന്ന വിജയം നേടിയിരിക്കുകയാണ് ഈ മിടുക്കി. ഒൻപതു വിഷയങ്ങൾക്ക് എ പ്ലസും ഒരു വിഷയത്തിന് ബി പ്ലസും നേടിയാണ് മിടുക്കി വിജയം കൈവരിച്ചിരിക്കുന്നത്. ആശംസ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയ മീനാക്ഷി കുറിച്ച വാക്കുകളും ശ്രദ്ധനേടുകയാണ്. ‘ഒരുപാട് സന്തോഷം അതിലേറെ നന്ദി..പഞ്ഞീടെയും ഇരുമ്പിന്റെയും കാര്യം കണക്കിൽ ചോദിക്കാതിരുന്നതെന്റെ ഭാഗ്യം’- എന്നാണ് മീനാക്ഷി കുറിക്കുന്നത്.

Read Also; തുളസിയിലയാൽ ഫലപ്രദമായ ചർമ്മ സംരക്ഷണ മാർഗങ്ങൾ

 കിടങ്ങൂർ ഗവൺമെന്റ് സ്‌കൂളിൽ നിന്നും പാസായ മീനാക്ഷി ചെറുപ്പത്തിൽ തന്നെ അഭിനയലോകത്തേക്ക് എത്തിയതാണ്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്.

Story highlights- meenakshi’s cooking video