‘മണ്ണടിയും നാൾവരെ കൂടെ കാവലായി..’-ഉള്ളുതൊട്ട ആലാപന മാധുര്യവുമായി മിയ
മലയാളികളുടെ പ്രിയ നായികയാണ് മിയ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മിയ വിവാഹ ശേഷവും സജീവമാണ്. . മകൻ ലൂക്ക പിറന്നതോടെ ചെറിയ ഇടവേളയെടുത്ത മിയ ടെലിവിഷൻ പരിപാടികളിൽ സജീവമാണ്. അടുത്തിടെ ലൂക്കയ്ക്കായി മിയ പാടിയ ഒരു പാട്ട് വളരെയേറെ ശ്രദ്ധേയമായിരുന്നു. ‘വാതില്ക്കല് വെള്ളരിപ്രാവ്..’ എന്ന ഗാനമായിരുന്നു മിയ ആലപിച്ചത്. അമ്മയുടെ പാട്ടുകേട്ട് ആസ്വദിച്ചിരുന്ന കുഞ്ഞു ലൂക്കയുടെ വിഡിയോ വളരെയധികം ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ, ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ പാട്ടുമായി മനം കവരുകയാണ് മിയ. മിന്നൽ മുരളി എന്ന ചിത്രത്തിലെ ഉയിരേ എന്ന ഗാനമാണ് മിയ ഹൃദ്യമായി പാടുന്നത്. മുൻപ് സ്റ്റാർ മാജിക് വേദിയിൽ മകന് വേണ്ടി ഒരു താരാട്ടു പാട്ട് ആലപിച്ചിരുന്നു മിയ. ‘കണ്ണാം തുമ്പി പോരാമോ..’ എന്ന ഗാനമാണ് നടി അന്ന് ആലപിച്ചത്.
അതേസമയം, മകൻ ലൂക്കയുടെ വിശേഷങ്ങൾ നടി സമൂഹമാധ്യമങ്ങളിലൂടെ പതിവായി പങ്കുവയ്ക്കാറുണ്ട്. ഒന്നാം വിവാഹ വാർഷികവും മകൻ ലൂക്കയ്ക്കൊപ്പമായിരുന്നു മിയയും അശ്വിനും ആഘോഷമാക്കിയത്. 2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനാണ് ഭര്‍ത്താവ് അശ്വിന് ഫിലിപ്പ്.
അടുത്തിടെ ലൂക്കയുടെ ഒന്നാം പിറന്നാൾ മിയയും ഭർത്താവ് അശ്വിനും ആഘോഷമാക്കിയിരുന്നു. കുഞ്ഞിനായി ഇരുവരും ചേർന്ന് ഒരു മ്യൂസിക്കൽ വിഡിയോയും പുറത്തിറക്കിയിരുന്നു.
Read Also; തീയിലിട്ടാലും ഉരുകില്ല; വേറിട്ടൊരു ചൈനീസ് ഐസ്ക്രീം- വിഡിയോ
കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. പരസ്യ രംഗത്ത് നിന്നും സീരിയൽ രംഗത്തേക്കെത്തിയതാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷത്തിലൂടെയാണ് മിയ ശ്രദ്ധേയയായത്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. ഡ്രൈവിങ് ലൈസൻസാണ് മിയ അഭിനയിച്ച് തിയേറ്ററിലെത്തിയ അവസാന ചിത്രം.
Story highlights- miya george orukodi episode