സമ്മാനപൊതിയുമായി രജനികാന്ത്, നയൻതാരയെ ചേർത്തുപിടിച്ച് ഷാരൂഖ് ഖാൻ- ഹൃദ്യം ഈ ചിത്രങ്ങൾ
: നയൻതാരയും വിഘ്നേഷ് ശിവനും വിവാഹം കഴിച്ച് ഒരുമാസം പിന്നിടുമ്പോൾ ആഘോഷചിത്രങ്ങളും പ്രേക്ഷകർക്കായി പങ്കുവയ്ക്കുകയാണ് . ഷാരൂഖ് ഖാൻ, രജനികാന്ത്, സംവിധായകരായ ആറ്റ്ലി, മണിരത്നം എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് വിഘ്നേശ് ശിവൻ പങ്കുവെച്ചിരിക്കുന്നത്. ഷാരൂഖ് ഖാൻ നയൻതാരയെ ഊഷ്മളമായി ആലിംഗനം ചെയ്യുന്നചിത്രമാണ് ശ്രദ്ധേയം. മറ്റൊന്ന്, നവദമ്പതികൾക്ക് സമ്മാനം നൽകുന്ന രജനികാന്നതിന്റെ ചിത്രമാണ്. മണിരത്നവും ഒപ്പമുണ്ട്.
ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വിഘ്നേഷ് കുറിക്കുന്നത് ഇങ്ങനെ: “ആർക്കും ഇതിൽ കൂടുതൽ എന്താണ് ചോദിക്കാൻ കഴിയുക! ഷാരൂഖ് ഖാൻ! ഞങ്ങളുടെ വിവാഹ വേളയിൽ ഈ എളിമയും ദയയും ആകർഷകവും അത്ഭുതകരവുമായ മനുഷ്യൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിൽ ഭാഗ്യമുണ്ട്! അനുഗ്രഹീതൻ’.രജനികാന്തിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ച് വിഘ്നേഷ് എഴുതി, “സ്നേഹനിധിയായ തലൈവർ രജനികാന്ത് സാറിനൊപ്പം.. ഞങ്ങളുടെ വിവാഹത്തെ വളരെ പോസിറ്റീവോടും നല്ല ഇച്ഛാശക്തിയോടും കൂടി അനുഗ്രഹിക്കുന്നു. ഞങ്ങളുടെ ഒന്നിച്ച് ഒരുമാസം പിന്നിടുന്ന വേളയിൽ ചില മികച്ച നിമിഷങ്ങൾ പങ്കിടുന്നതിൽ സന്തോഷമുണ്ട്. പ്രത്യേക ദിവസം’.
ജൂൺ ഒൻപതിനായിരുന്നു നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. വിവാഹത്തിൽ ഷാരൂഖ് ഖാൻ, സംവിധായകൻ അറ്റ്ലി, സൂപ്പർസ്റ്റാർ രജനീകാന്ത്, അജിത്ത്, ദളപതി വിജയ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. റിപ്പോർട്ടുകൾ അനുസരിച്ച്, ഗൗതം മേനോൻ അവരുടെ വിവാഹ ഡോക്യുമെന്ററി ഷൂട്ട് ചെയ്തു എന്നും ഒരു ഓൺലൈൻ പ്ലാറ്റ്ഫോം സ്ട്രീമിംഗ് അവകാശം വൻ വിലയ്ക്ക് സ്വന്തമാക്കി എന്നുമാണ്.
Read Also; കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു
കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം മഹാബലിപുരത്ത് നടന്ന ഒരു ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ആദ്യം തിരുപ്പതി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനായിരുന്നു ഇവരുടെ ആഗ്രഹമെങ്കിലും ചില പ്രശ്നങ്ങൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. തങ്ങളുടെ വിവാഹം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള സ്വകാര്യ ചടങ്ങായിരിക്കുമെന്ന് മുൻപ് തന്നെ പങ്കുവെച്ചിരുന്നു.
Story highlights- More Wedding Pics On Nayanthara And Vignesh Shivan’s wedding