‘ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ചില നല്ല അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുന്നു, നെറ്റ്ഫ്ലിക്സിലൂടെ’- സ്ഥിരീകരിച്ച് വിഘ്‌നേഷ് ശിവൻ

July 21, 2022

നയൻതാര-വിഘ്നേഷ് ശിവന്റെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ എത്തുമെന്നും ഇല്ലെന്നും തരത്തിലുള്ള ഒട്ടേറെ ചർച്ചകളും വാർത്തകളുമാണ് ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് ഔദ്യോഗിക സ്ഥിരീകരണം എത്തിയത് ഇന്നാണ്. ഇപ്പോഴിതാ, വിഘ്നേഷ് ശിവനും ഇക്കാര്യത്തിൽ സ്ത്രീകരണം നൽകിയിരിക്കുകയാണ്.

‘ഞങ്ങളുടെ ജീവിതത്തിൽ നിന്ന് നിങ്ങൾക്ക് ചില നല്ല അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുന്നതിന് ഏറ്റവും മഹത്തായ നെറ്റ്ഫ്ലിക്സുമായി സഹകരിച്ചതിൽ സന്തോഷമുണ്ട്!’- വിഘ്‌നേഷ് ശിവൻ കുറിക്കുന്നു. നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ് പങ്കുവെച്ചിട്ടുണ്ട്.

Read Also: കെജിഎഫിൽ ഇനി വിക്രം; പാ രഞ്ജിത്തിന്റെ കെജിഎഫ് ചിത്രം ആരംഭിക്കുന്നു

ജൂൺ ഒൻപതിനായിരുന്നു നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. ഇപ്പോൾ ജവാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുംബൈയിലാണ് നടി. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. വിവാഹത്തിൽ ഷാരൂഖ് ഖാൻ, സംവിധായകൻ അറ്റ്‌ലി, സൂപ്പർസ്റ്റാർ രജനീകാന്ത്, അജിത്ത്, ദളപതി വിജയ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

ആദ്യം തിരുപ്പതി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനായിരുന്നു ഇവരുടെ ആഗ്രഹമെങ്കിലും ചില പ്രശ്‌നങ്ങൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. തങ്ങളുടെ വിവാഹം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള സ്വകാര്യ ചടങ്ങായിരിക്കുമെന്ന് മുൻപ് തന്നെ പങ്കുവെച്ചിരുന്നു.

Story highlights- Netflix India just confirmed Nayanthara-Vignesh Shivan’s wedding documentary streaming