പ്രതാപ് പോത്തൻ അന്തരിച്ചു

July 15, 2022

പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.70 വയസായിരുന്നു. 1952 ഓഗസ്റ്റ് 13നാണ് പ്രതാപ് പോത്തൻ ജനിച്ചത്.നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രതാപ് പോത്തൻ 12 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1985-ൽ നടി രാധികയെ വിവാഹം കഴിച്ച പ്രതാപ് 1986-ൽ വേർപിരിഞ്ഞു. തുടർന്ന് 1990-ൽ അമല സത്യനാഥിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു മകളുണ്ട്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ചിത്രം റിലീസ് ചെയ്തിട്ടില്ല.

1979-ൽ അഴിയാത്ത കോലങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ചു, 1985-ൽ മീണ്ടും ഒരു കാതൽ കഥൈ എന്ന തമിഴ് പ്രണയത്തിലൂടെ സംവിധായകനായും തുടക്കമിട്ടു. ചിത്രം പുതുമുഖ സംവിധായകന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് നേടി. മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടിയ പ്രതാപ്, തകര, ചാമരം എന്നീ മലയാള സിനിമകളിലെ അഭിനയത്തിലൂടെയാണ് മലയാളികൾക്ക് സുപരിചിതനായത്.

Read Also: “അഭിപ്രായ വ്യത്യാസത്തിലും ചേർത്ത് നിർത്തുന്നു, ലാലേട്ടൻ ഒരു വിസ്‌മയമാണ്..”; ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

ഡെയ്‌സി, ചൈതന്യ, ലക്കി മാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. തുടർന്ന്, അയാളും ഞാനും തമ്മിൽ, അലക്സ് പാണ്ഡ്യൻ, ബാംഗ്ലൂർ ഡേയ്സ്, മൂന്നരിപ്പ്, റെമോ, ഗ്രീൻ ആപ്പിൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Story highlights- prathap pothen passes away