പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നതിനെ പറ്റി സീമ

July 17, 2022

മലയാള സിനിമയിൽ ഏറ്റവും ആരാധക വൃന്ദമുള്ള നടിമാരുടെ കൂട്ടത്തിലാണ് സീമയുടെ സ്ഥാനം. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ ഒട്ടേറെ ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രത്തെ നടി അവതരിപ്പിച്ചിട്ടുണ്ട്. ആരാധകർക്കും സിനിമ നിരൂപകർക്കും ഒരേ പോലെ പ്രിയപ്പെട്ട നടിയായിരുന്നു സീമ. ജയനും മമ്മൂട്ടിക്കുമൊപ്പം സീമ അഭിനയിച്ച ചിത്രങ്ങളൊക്കെ വലിയ ഹിറ്റുകളായിരുന്നു.

ഇപ്പോൾ ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് നടി സീമ. തന്റെ സിനിമ ജീവിതത്തിലെ വിശേഷങ്ങളൊക്കെ താരം വേദിയിൽ പങ്കുവെച്ചിരുന്നു. അതോടൊപ്പം തന്നെ നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്നതിനെ പറ്റിയും സീമ വേദിയിൽ മനസ്സ് തുറന്നു.

ബിസിനസ്സ് കാര്യങ്ങളിൽ കൂടുതകൾ ശ്രദ്ധ കൊടുക്കാനാണ് താരം അഭിനയത്തിൽ നിന്ന് ഒരിടവേള എടുത്തത്. പിന്നീട് സംവിധായകൻ ഭദ്രനാണ് സീമയെ വിളിക്കുന്നത്. ഒളിമ്പ്യൻ അന്തോണി ആദത്തിൽ ഒരു കഥാപാത്രമുണ്ടെന്നും സീമ തന്നെ ആ കഥാപാത്രം ചെയ്യണമെന്നും പറയുകയായിരുന്നു ഭദ്രൻ. അങ്ങനെയാണ് താൻ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയതെന്നും സീമ വേദിയിൽ പറഞ്ഞു. പത്ത് വർഷത്തിന് ശേഷം തിരിച്ചു വന്നപ്പോൾ അഭിനയിക്കുമ്പോൾ നേരിട്ട ചില ബുദ്ധിമുട്ടുകളെ പറ്റിയും സീമ അറിവിന്റെ വേദിയിൽ പങ്കുവെച്ചു.

Read More: “രക്ഷപ്പെടുമെന്ന് തികഞ്ഞ വിശ്വാസമുണ്ടായിരുന്നു..”; ജിഷ്‌ണുവിന്റെ അപ്രതീക്ഷിത വിയോഗത്തെ പറ്റി സിദ്ധാർഥ് ഭരതൻ

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

Story Highlights: Seema about her return to malayalam cinema