ഗാനഗന്ധർവ്വന്റെ ഗാനവുമായി വീണ്ടും ശ്രീദേവ്; കുഞ്ഞു ഗായകന് സംഗീത വേദിയുടെ നിറഞ്ഞ കൈയടി

July 15, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പ്രേക്ഷകരുടെ ഇഷ്ടഗായകനാണ് ശ്രീദേവ്. വേദിയിലെ കുഞ്ഞു മിടുക്കനായ ശ്രീദേവിന്റെ പാട്ടിനും ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവ് ഇപ്പോൾ മറ്റൊരു മനോഹരമായ ഗാനവുമായി എത്തി വേദിയുടെ കൈയടി ഏറ്റുവാങ്ങുകയാണ്.

1975 ൽ പുറത്തിറങ്ങിയ ‘ചീനവല’ എന്ന ചിത്രത്തിലെ “തളിർവലയോ താമരവലയോ..” എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രീദേവ് പാട്ടുവേദിയിൽ ആലപിച്ചത്. പ്രേംനസീർ, ജയഭാരതി, അടൂർ ഭാസി, കെ.പി.എ.സി ലളിത തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിച്ച ചിത്രമാണ് ചീനവല. വയലാർ രചിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എം.കെ.അർജുനൻ മാസ്റ്ററാണ്. ഗാനഗന്ധർവ്വൻ യേശുദാസ് ചിത്രത്തിൽ ആലപിച്ച് അവിസ്മരണീയമാക്കിയ ഈ ഗാനമാണ് ശ്രീദേവ് അതിമനോഹരമായി പാടിയത്.

അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Read More: “ചെല്ലച്ചെറു വീടുതരാം..”; അർജുനൻ മാസ്റ്ററുടെ ഗാനം മധുരമായി പാടി ശ്രീനന്ദക്കുട്ടി, ആലാപനം ആസ്വദിച്ച് പാട്ടുവേദി

പ്രശസ്‌തരായ പല ഗായകരും പാട്ട് വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്‌ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. മലയാളത്തിലെ പ്രമുഖ സംഗീതജ്ഞരായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജഡ്‌ജസിന്റെ പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് ജഡ്‌ജസിനെയും പ്രേക്ഷകരെയും വിസ്‌മയിപ്പിച്ചിട്ടുണ്ട് പാട്ടുവേദിയിലെ കൊച്ചു ഗായകർ.

Story Highlights: Sreedev with another yesudas song