“ഹായ്, റെഡി, ക്ലാപ്പ്..”; ആടിയും പാടിയും പാട്ടുവേദിയെ ആഘോഷത്തിലാറാടിച്ച് വൈഗക്കുട്ടി

July 18, 2022

വ്യത്യസ്‌തമായ പ്രകടനങ്ങളുമായി പാട്ടുവേദിയിലെത്തുന്ന കൊച്ചു ഗായികയാണ് വൈഗാലക്ഷ്‌മി. അനുഗ്രഹിക്കപ്പെട്ട ശബ്‌ദത്തിനുടമായ വൈഗക്കുട്ടിയുടെ പാട്ടിനായി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. മികച്ച ആലാപനത്തിനൊപ്പം നല്ല ഒരു അഭിനേതാവ് കൂടിയാണ് ഈ കുരുന്നു ഗായിക. പലപ്പോഴും സിനിമയിലെ കഥാപാത്രങ്ങളെ വേദിയിൽ അഭിനയിച്ച് കാണിച്ച് ജഡ്‌ജസിനെയും പ്രേക്ഷകരെയും പൊട്ടിച്ചിരിപ്പിക്കാറുണ്ട് വൈഗക്കുട്ടി.

ഇപ്പോൾ ‘സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി’ എന്ന ചിത്രത്തിലെ ഒരു തകർപ്പൻ ഗാനവുമായി വന്ന് വേദിയെ ആഘോഷത്തിമിർപ്പിൽ ആക്കിയിരിക്കുകയാണ് ഈ കൊച്ചു ഗായിക. ചിത്രത്തിലെ “പാട്ട് പാടവാ..” എന്ന ഗാനമാണ് വൈഗ വേദിയിൽ പാടിയത്. പ്രശസ്‌ത നടി സിൽക്ക് സ്‌മിത ചിത്രത്തിൽ അഭിനയിച്ച ഗാനമാണിത്. അനുഗ്രഹിക്കപ്പെട്ട സംഗീതജ്ഞൻ രാജാമണി സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്.

നേരത്തെ കിലുക്കത്തിലെ രേവതിയുടെ കഥാപാത്രമായി വേദിയിലെത്തി വൈഗക്കുട്ടി കാഴ്ച്ചവെച്ച പ്രകടനം വലിയ രീതിയിൽ ശ്രദ്ധേയമായിരുന്നു. വൈഗ രേവതിയുടെ കഥാപാത്രത്തെ വേദിയിൽ അഭിനയിച്ചു കാണിച്ച് വലിയ കൈയടി നേടിയിരുന്നു. ബിച്ചു തിരുമലയുടെ വരികൾക്ക് എസ് പി വെങ്കടേഷ് സംഗീതം നൽകിയ “ഊട്ടിപ്പട്ടണം..” എന്ന ഗാനം അതിമനോഹരമായാണ് വൈഗക്കുട്ടി വേദിയിൽ പാടിയത്. പലപ്പോഴും നൂറിൽ നൂറ് മാർക്കും നേടുന്ന പ്രകടനങ്ങളാണ് ഈ കൊച്ചു ഗായിക കാഴ്ച്ചവെയ്ക്കാറുള്ളത്.

Read More: “കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു..”; ജാനകിയമ്മയുടെ ഹിറ്റ് ഗാനവുമായി വേദിയിൽ ഹനൂന, മിഴിയും മനസ്സും നിറഞ്ഞ് പാട്ടുവേദി

മലയാളികളുടെ ഇടയിൽ വലിയ ആരാധകവൃന്ദമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർക്കുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Vaigalakshmi with an amazing performance