വിജയ് മാധവ് പാടി, ചുവടുവെച്ച് ഭാര്യ ദേവിക നമ്പ്യാർ- വിഡിയോ

July 12, 2022

വിവാഹശേഷം നടി ദേവിക നമ്പ്യാർ തന്റെ ഭർത്താവും ഗായകനുമായ വിജയ് മാധവിനൊപ്പം യുട്യൂബ് ചാനലുമായി സജീവമാണ്. ഒട്ടേറ പരമ്പരകളിലൂടെ സുപരിചിതയാണ് ദേവിക നമ്പ്യാർ. വിജയ് മാധവാകട്ടെ, റിയാലിറ്റി ഷോയിലൂടെയാണ് താരമായി മാറിയത്. ഇപ്പോഴിതാ, വിവാഹശേഷം ഒന്നിച്ച് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കിയ സംസ്ഥാന സമ്മേളന വേദിയിലേക്ക് എത്തിയിരിക്കുകയാണ് ഇരുവരും. വേദിയിൽ വിശേഷങ്ങൾക്കൊപ്പം ഇരുവരും പ്രേക്ഷകർക്കായി ഒരു റൊമാന്റിക് പ്രകടനവും നടത്തി.

Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

വിജയ് മാധവിന്റെ പാട്ടിനൊപ്പം ചുവടുവയ്ക്കുകയാണ് നടി ദേവിക നമ്പ്യാർ. ഒട്ടേറെ പാട്ടുകൾ ഒന്നിച്ച് പാടുകയാണ് വിജയ് മാധവ്. അതേസമയം, നടി ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും അടുത്തിടെയാണ് വിവാഹിതരായത്. സ്വപ്നതുല്യമായ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ അവതാരകയായും അഭിനേത്രിയായും കരിയർ മുന്നോട്ട് കൊണ്ടുപോകുകയാണ് നടി. ഒരു പരമ്പരയിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട് ദേവിക നമ്പ്യാർ.

Read Also: ഒരു ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയത് 27 പേർ- ട്രാഫിക് പോലീസിനെയും അമ്പരപ്പിച്ച കാഴ്ച

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തിന് മുമ്പ് തന്നെ ഇവരുടെ ഒരു റൊമാന്റിക് മ്യൂസിക് വിഡിയോ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ടെലിവിഷനിലാണ് ദേവിക ജനപ്രിയയായി മാറിയത്. പിന്നീട് സിനിമകളിൽ സജീവമായ അവർ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഒരു പരമ്പരയിലൂടെ വീണ്ടും മിനിസ്ക്രീനിലേക്ക് എത്തിയിരിക്കുകയാണ്.

Story highlights- vijay madhav devika nambiar dance