“ചന്ദ്രരശ്‌മി തൻ ചന്ദന നദിയിൽ..”; സുശീലാമ്മയുടെ മറ്റൊരു ഗാനവുമായി പാട്ടുവേദിയിൽ വിസ്‌മയം തീർത്ത് ആൻ ബെൻസൺ

August 1, 2022

പാട്ട് വേദിയിലെ മിടുക്കി ഗായികയാണ് ആൻ ബെൻസൺ. അതിമനോഹരമായ ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം തീർക്കാറുള്ള ആൻ ബെൻസന്റെ പാട്ടിന് ആരാധകരേറെയാണ്. അടിപൊളി ഗാനങ്ങളും മെലഡികളുമെല്ലാം വളരെ മനോഹരമായാണ് ഈ കൊച്ചു ഗായിക വേദിയിൽ പാടുന്നത്. വളരെ മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ ആനിന്റെ പാട്ടിന് നൽകാറുള്ളത്.

ഇപ്പോൾ മലയാളികളുടെ ഇഷ്‌ട ഗായിക പി. സുശീലാമ്മ പാടി അനശ്വരമാക്കിയ ഒരു ഗാനവുമായി വേദിയിൽ എത്തിയിരിക്കുകയാണ് ഈ കുഞ്ഞു ഗായിക. അന്വേഷണം എന്ന ചിത്രത്തിലെ “ചന്ദ്രരശ്‌മി തൻ ചന്ദന നദിയിൽ..” എന്ന ഗാനമാണ് ആൻ വേദിയിൽ ആലപിച്ചത്. പ്രിയ കവി ശ്രീകുമാരൻ തമ്പി വരികളെഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എം.കെ.അർജുനൻ മാസ്റ്ററാണ്. സുശീലാമ്മയുടെ ഗാനം അതിമനോഹരമായാണ് ആൻ പാടുന്നത്.

Read More: “ആക്ഷൻ പറഞ്ഞു, ലാലേട്ടനെ ചവിട്ടി, സഹദേവൻ നെഞ്ചുമടിച്ച് താഴെ..”; ദൃശ്യത്തിലെ ക്ലൈമാക്സ് രംഗത്തിന്റെ രസകരമായ പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവെച്ച് ഷാജോൺ

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും അവിശ്വസനീയമായ രീതിയിലാണ് വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അങ്ങനെയുള്ള ഗായികയാണ് ആൻ. എപ്പോഴത്തെയും പോലെ ആനിന്റെ ഈ ഗാനത്തിന് ശേഷവും മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ പങ്കുവെച്ചത്. ആനിന്റെ പാട്ടിലൂടെ അവിസ്‌മരണീയമായ ഒരു നിമിഷത്തിനാണ് പാട്ടുവേദി സാക്ഷിയായത്.

കൊച്ചു ഗായകർ പാടുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുഞ്ഞുതാരങ്ങളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ടുവേദിയിൽ വിധികർത്താക്കളായി എത്തുന്നത് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ, ഗായകൻ എം ജി ശ്രീകുമാർ ഗായിക ബിന്നി കൃഷ്ണകുമാർ, അനുരാധ ശ്രീറാം എന്നിവരാണ്.

Story Highlights: Ann benson sings a beautiful susheelamma song