“ഒതുങ്ങിയിരിക്കും, പക്ഷെ വേദിയിൽ വന്നാൽ ഒരു കത്തികയറലാണ്..”; അക്ഷിതിനെ പ്രശംസ കൊണ്ട് മൂടി ജഡ്ജസ്
അവിശ്വസനീയമായ ആലാപനത്തിലൂടെ വേദിയെ വിസ്മയിപ്പിച്ച ഒരു പ്രകടനമാണ് കഴിഞ്ഞ ദിവസം അക്ഷിത് കാഴ്ച്ചവെച്ചത്. പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് അക്ഷിത്. ആലാപനത്തിനൊപ്പം അക്ഷിത് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്.
മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ് അക്ഷിത് വേദിയിൽ ആലപിച്ചത്. മലയാളി മനസ്സുകളിൽ പതിഞ്ഞു പോയ “നീരാടുവാൻ നിളയിൽ നീരാടുവാൻ..” എന്ന ഗാനം അതിമനോഹരമായാണ് അക്ഷിത് വേദിയിൽ ആലപിച്ചത്. മലയാളി മനസ്സുകളിൽ പതിഞ്ഞു പോയ ഈ ഗാനം ഒരിക്കലെങ്കിലും മൂളാത്തവരുണ്ടാവില്ല. ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലെ സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനമാണിത്. ബോംബെ രവി സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പാണ്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
അക്ഷിതിന്റെ ആലാപനത്തിന് ശേഷം വേദിയിലേക്ക് ഇറങ്ങി വന്നാണ് ജഡ്ജസ് ഈ കൊച്ചു ഗായകനെ അഭിനന്ദിച്ചത്. അക്ഷിത് എപ്പോഴും ഒതുങ്ങി ഇരിക്കുമെങ്കിലും വേദിയിലെത്തുമ്പോൾ മുഴുവൻ ഊർജ്ജത്തോടെ ഒരൊറ്റ പൊട്ടിക്കലായിരിക്കുമെന്നാണ് എം.ജി.ശ്രീകുമാർ അഭിപ്രായപ്പെടുന്നത്. നിറഞ്ഞ മനസ്സോടെയാണ് വേദി അക്ഷിതിനെ അഭിനന്ദിച്ചത്.
തുടക്കം മുതൽ തന്നെ ഓരോ റൗണ്ടിലൂടെയും കൂടുതൽ മികവ് പുലർത്തുന്ന ഗായകനാണ് അക്ഷിത്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ ഗാനങ്ങളാണ് പലപ്പോഴും അക്ഷിത് പാടാനായി തിരഞ്ഞെടുക്കാറുള്ളത്. ഇപ്പോൾ വീണ്ടും യേശുദാസിന്റെ മറ്റൊരു ഗാനവുമായി എത്തി പാട്ടുവേദിയുടെ മനസ്സ് കീഴടക്കുകയായിരുന്നു ഈ കൊച്ചു ഗായകൻ.
Story Highlights: Judges appreciate akshith