പത്താം ക്ലാസ്സിലെ പത്തരമാറ്റുള്ള ഓർമ -കുട്ടിക്കാല ചിത്രം പങ്കുവെച്ച് പ്രിയനടി

August 5, 2022

മലയാളികളുടെ പ്രിയനടിയാണ് സുരഭി ലക്ഷ്മി. സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. സിനിമയെക്കുറിച്ചും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം സുരഭി ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പത്താം ക്ലാസ്സിലെ ഒരു ഓർമ്മചിത്രം പങ്കുവയ്ക്കുകയാണ് നടി. ‘പത്താം ക്ലാസ്സിലെ പത്തരമാറ്റുള്ള ഓർമ്മ’ എന്ന ക്യാപ്ഷനൊപ്പമാണ് സുരഭി ലക്ഷ്മി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ഓർമകളെ എപ്പോഴും നെഞ്ചോട് ചേർത്തുപിടിക്കുന്ന നടിയാണ് സുരഭി ലക്ഷ്മി. ചെറുപ്പകാലത്തെ ചിത്രങ്ങളും വിഡിയോകളുമെല്ലാം നടി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വെള്ളിത്തിരയിലേക്ക് എത്തുംമുൻപ് തന്നെ ക്യാമറയെ പ്രണയിച്ച നടിയാണ് സുരഭി ലക്ഷ്മി. കുട്ടിക്കാലത്തെ രസകരമായ ചില ക്യാമറ നിമിഷങ്ങൾ നടി അടുത്തിടെ പങ്കുവെച്ചിരുന്നു.

ക്യാമറ കൈകാര്യം ചെയ്യുന്നതിന്റെ അത്ഭുതവും ആവേശവും എല്ലാം കുട്ടി സുരഭിയുടെ മുഖത്ത് കാണാം. വിഡിയോയ്ക്ക് ഒപ്പം മനോഹരമായൊരു കുറിപ്പും സുരഭി പങ്കുവെച്ചിട്ടുണ്ട്. ‘ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു. മങ്ങാട് ബാബുവേട്ടൻ ക്യാമറ ആദ്യമായി കയ്യിൽ തന്നപ്പോൾ ഉള്ള സന്തോഷവും ചിരിയും അത്ഭുതവുമൊക്കെ കാണാം എൻ്റെ മുഖത്ത്.തെറ്റത്ത് വിജയൻ കുട്ടിയേട്ടന്റെ കല്യാണത്തിന് എടുത്തതാണ് ഈ വിഡിയോ’- സുരഭി ലക്ഷ്മിയുടെ വാക്കുകൾ.

Read Also: വനമധ്യത്തിൽ കുടുങ്ങിയ മൂന്ന് ഗർഭിണികളെ രക്ഷിച്ചു; കേരളാ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും അഭിനന്ദനങ്ങളറിയിച്ച് ആരോഗ്യമന്ത്രി

അതേസമയം, പദ്മ എന്ന സിനിമയിൽ നായികയായി എത്തിയിരിക്കുകയാണ് സുരഭി ലക്ഷ്മി. നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് പദ്‌മ. സുരഭി ലക്ഷ്മിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Story highlights- surabhi lakshmi sslc photo