പ്രഭുദേവയുടെ ചുവടുകൾക്കൊപ്പം മഞ്ജു വാര്യർ- ‘ആയിഷ’യിലെ ഗാനം ശ്രദ്ധേയമാകുന്നു

October 2, 2022

കേരളക്കരയിലെ സിനിമ ആസ്വാദകരുടെ ഹൃദയം കവർന്നതാണ് ചലച്ചിത്രതാരം മഞ്ജു വാര്യർ. മികച്ച ഒരുപിടി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ആയിഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രീകരണം റാസല്‍ ഖൈമയില്‍ തുടങ്ങിയ സിനിമയുടെ ഗാനം ശ്രദ്ധനേടുകയാണ്.

മഞ്ജു വാര്യരുടെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവന്ന സോംഗ് ടീസറിലെ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിഡിയോയിൽ മഞ്ജു വാര്യരെ നൃത്തം പഠിപ്പിക്കുന്ന പ്രഭുദേവയെ കാണാം. 7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന് കൊറിയോഗ്രാഫി ചെയ്യുന്നത് പ്രഭുദേവയാണ്. യുഎഇയിൽ പ്രധാന റോഡ് അടച്ച് ആയിഷയുടെ ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ പുറത്തിവന്നിരുന്നു. ആദ്യ കൊമേർഷ്യൽ മലയാളം- അറബിക് ചിത്രമായാണ് ആയിഷ പ്രേക്ഷകരിലേക്കെത്തുന്നത്.

Read Also: അതിരുകളില്ലാത്ത അമ്മയുടെ സ്നേഹം; സൈക്കിളിൽ തന്റെ കുഞ്ഞിനെ ചേർത്ത് വെച്ച് ഒരമ്മ-വിഡിയോ

നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. ഇന്തോ- അറബിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഗൾഫിലാണ് ചിത്രീകരിക്കുന്നത്. പൂർണമായും ഒരു കുടുംബചിത്രമായാണ് ആയിഷ ഒരുങ്ങുന്നത്. സംവിധായകൻ സക്കറിയായാണ് ചിത്രം നിർമിക്കുന്നത്.

Story highlights- ayisha movie song out now