മീൻ പിടിക്കാൻ ചൂണ്ടയിട്ടു; പിന്നാലെ ഉയർന്നു പൊങ്ങിവന്നത് തിമിംഗലം- വിഡിയോ

October 18, 2022

പ്രകൃതിയിലെ പല കാഴ്ചകളും മനുഷ്യനെ പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. ഇത്തരം കാഴ്ചകള്‍ക്ക് സമൂഹമാധ്യമങ്ങളിലും കാഴ്ചക്കാര്‍ ഏറെ. അതിവേഗമാണ് രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നതും ഇത്തരത്തില്‍ ഒരു ദൃശ്യമാണ്.

ബോട്ടിൽ മൽസ്യബന്ധനം നടത്തുകയായിരുന്ന ഒരു കുടുംബത്തിന്റെ മുന്നിലേക്ക് ഒരു ഭീമൻ തിമിംഗലം ഉയർന്നു പൊങ്ങി എത്തുകയാണ് വിഡിയോയിൽ. ചൂണ്ടയിൽ മൽസ്യം കുടുങ്ങുന്നതും കാത്തിരുന്ന കുടുംബത്തിന് മുന്നിൽ തിമിംഗലം എത്തിയത് അമ്പരപ്പാണ് സൃഷ്ടിച്ചത്. മാത്രമല്ല, ഇവരുടെ ബോട്ടിൽ ഇടിച്ച് മുങ്ങിത്താഴുകയും ചെയ്തു തിമിംഗലം.

ഈ ദൃശ്യം പകർത്താൻ കഴിഞ്ഞതിന്റെ ആവേശവും അമ്പരപ്പും വിഡിയോ പകർത്തിയ വ്യക്തി പങ്കുവയ്ക്കുന്നത് കേൾക്കാം. രണ്ട് തിമിംഗലങ്ങള്‍ കുതിച്ചു പൊങ്ങി 360 ഡിഗ്രിയില്‍ കറങ്ങുന്ന ഒരു വിഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡില്‍ മകള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയ സീന്‍ റസ്സലാണ് അമ്പരപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ കണ്ടത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപേര്‍ ഏറ്റെടുത്തു അതിശയിപ്പിക്കുന്ന ഈ വീഡിയോ.

Read Also: “ആരാധകർ ആവേശമാണ്, അവർക്ക് വേണ്ടി കൂടിയാണ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങുന്നത്..”; ബ്ലാസ്റ്റേഴ്‌സ് ആശാൻ ഇവാൻ വുകോമനോവിച്ചുമായുള്ള 24 ന്യൂസ് എക്‌സ്ക്ലൂസീവ് ഇൻറർവ്യൂ

രണ്ട് തിമിംഗലങ്ങളെ ദൃശ്യങ്ങളില്‍ കാണാം. കടലില്‍ നിന്നും ഇവ ഉയര്‍ന്നു പൊങ്ങിയതിനു ശേഷം അതിശയിപ്പിക്കുന്ന തരത്തില്‍ വായുവില്‍ മലക്കം മറിയുന്നു. പിന്നെ വീണ്ടും കടലിലേക്ക് പോകുന്നു. എന്തായാലും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.

Story highlights- humpback whale hitting the side of boat