കൊച്ചിയിൽ വീണ്ടും മഞ്ഞക്കടലിരമ്പം; ഐഎസ്എല്ലിലെ ആദ്യ മത്സരം അൽപസമയത്തിനകം

October 7, 2022

ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. ആദ്യ മത്സരം മഞ്ഞപ്പടയുടെ സ്വന്തം തട്ടകമായ കൊച്ചിയിലാണ് അരങ്ങേറുന്നത്.ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം.

മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മഞ്ഞപ്പടയുടെ ആരാധകർക്ക് തങ്ങളുടെ ടീമിന്റെ മത്സരം നേരിട്ട് കാണാൻ അവസരമൊരുങ്ങുന്നത്. അതിനാൽ തന്നെ ആരാധകർ വലിയ ആവേശത്തിലാണ്. ജെസൽ കാർണെയ്റോ ക്യാപ്റ്റനായ ടീമിൽ സഹൽ അബ്ദുൽ സമദും എം.എസ്. ശ്രീക്കുട്ടനും അടക്കം ഏഴ് മലയാളികളാണ് ഉള്ളത്. പ്രഭ്സുഖൻ ഗിൽ, മാർകോ ലെസ്കോവിച്ച്, സന്ദീപ് സിങ്, നിഷു കുമാർ, ജീക്സൺ സിങ്, അഡ്രിയാൻ ലൂണ, രാഹുൽ കെ.പി തുടങ്ങിയവരും ടീമിലുണ്ട്.

വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. കഴിഞ്ഞ സീസൺ വരെ പട്ടികയിൽ ആദ്യം ഫിനിഷ് ചെയ്യുന്ന മൂന്ന് ടീമുകൾ സെമി കളിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

Read More: “ഇനി ഒരു ലോകകപ്പിനുണ്ടാവില്ല, ഇത് അവസാനത്തേത്..”; തുറന്ന് പറഞ്ഞ് ലയണൽ മെസി

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മത്സരങ്ങൾ

October 7, 2022 – Kerala Blasters FC vs East Bengal

October 16, 2022 – Kerala Blasters vs ATK Mohun Bagan

October 23, 2022 – Odisha vs Kerala Blasters

October 28, 2022 – Kerala Blasters vs Mumbai City

November 5, 2022 – North East United vs Kerala Blasters

November 13, 2022 – Kerala Blasters vs FC Goa

November 19, 2022 – Hyderabad vs Kerala Blasters

December 4, 2022 – Jamshedpur vs Kerala Blasters

December 11, 2022 – Kerala Blasters vs Bengaluru FC

December 19, 2022 – Chennaiyin vs Kerala Blasters

December 26, 2022 – Kerala Blasters vs Odisha FC

January 3, 2023 – Kerala Blasters vs Jamshedpur

January 8, 2023 – Mumbai City vs Kerala Blasters

January 22, 2023 – FC Goa vs Kerala Blasters

January 29, 2023 – Kerala Blasters vs North East

February 3, 2023 – East Bengal vs Kerala Blasters

February 7, 2023 – Kerala Blasters vs Chennaiyin

February 11, 2023 – Bengaluru FC vs Kerala Blasters

February 18, 2023 – ATK Mohun Bagan vs Kerala Blasters

February 26, 2023 – Kerala Blasters vs Hyderabad FC

Story Highlights: ISL inauguration match today at kochi