ഇത് പൊടിസംഗതികളുടെ രാജ്ഞി ദേവുഡുക്കുട്ടി; പാട്ടുവേദിയിലെ ഹൃദ്യമായ നിമിഷം

October 25, 2022

ഹൃദ്യമായ ഒട്ടേറെ നിമിഷങ്ങളാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിൽ വേദിയിൽ അരങ്ങേറുന്നത്. അതിമനോഹരമായ ആലാപന മികവുള്ള കുരുന്ന് ഗായകരാണ് ഈ സീസണിലും വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.

ഇപ്പോൾ ഹരികൃഷ്‌ണൻസ് എന്ന ചിത്രത്തിലെ “മിന്നൽ കൈവള ചാർത്തി..” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് വേദിയുടെ മനസ്സ് കവർന്നിരിക്കുകയാണ് ദേവൂട്ടി. അതിമനോഹരമായി ഈ ഗാനം ആലപിച്ച് വിധികർത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് ഈ കൊച്ചു ഗായിക. കൈതപ്രം വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്. സുജാതയാണ് ഈ ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്.

ദേവുഡു പൊടിസംഗതികളുടെ രാജ്ഞിയാണെന്നാണ് ഗായിക ബിന്നി കൃഷ്‌ണകുമാർ അഭിപ്രായപ്പെടുന്നത്. അതിമനോഹരമായാണ് കുഞ്ഞു ഗായിക സംഗതികൾ ആലപിക്കുന്നതെന്നാണ് ഗായിക ബിന്നി പറയുന്നത്. മറ്റ് വിധികർത്താക്കളും മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്.

Read More: നിമിഷയുടെ വേഷത്തിൽ ഐശ്വര്യ രാജേഷ്- ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്ക് ട്രെയ്‌ലർ

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ രണ്ടാം സീസണിന്റെ ഫൈനൽ കഴിഞ്ഞ തിരുവോണ ദിനത്തിലാണ് നടന്നത്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.

Story Highlights: Praise for the kid singer from judges