നാഗവല്ലി ഓക്കേ ആണ്, രാമനാഥന് മുദ്രകൾ ഇത്തിരി കൂടിപ്പോയെന്നേ ഉള്ളു..- ചിരിപടർത്തി ടീമും ആലീസും

November 21, 2022

മലയാളികളുടെ പ്രിയങ്കരനായ താരമാണ് ബിനീഷ് ബാസ്റ്റിൻ. കൊച്ചി സ്വദേശിയായ ബിനീഷ് ടീമേ എന്ന വിളിയിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയത്.അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ ബിനീഷ് ടീം എന്ന പേരിലാണ് അറിയപ്പെടുന്നതും. സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ ഷോകളിലുമെല്ലാം ബിനീഷ് സജീവമാണ്. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്കിലൂടെയാണ് ബിനീഷിന് ഏറെ ആരാധകരെ ലഭിച്ചത്.

ഇപ്പോഴിതാ, സ്റ്റാർ മാജിക് വേദിയിൽ മണിച്ചിത്രത്താഴിലെ നൃത്തവുമായി എത്തിയിരിക്കുകയാണ് ബിനീഷ് ബാസ്റ്റിൻ. ഒപ്പം നാഗവല്ലിയായി ആലീസ് ക്രിസ്റ്റിയുമുണ്ട്. ഇരുവരും ചേർന്ന് രസകരമായി ‘ഒരുമുറയിൽ വന്ത് പാർത്തായ..’ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയാണ്. ആലീസ് കഥാപാത്രത്തോട് നീതി പുലർത്തുന്നുണ്ടെങ്കിലും രാമനാഥനായി എത്തിയ ബിനീഷ് ഇത്തിരി അധികം മുദ്രകളും ഭാവങ്ങളുമൊക്കെ പകരുകയാണ്. സ്റ്റാർ മാജിക് വേദിയിലും പ്രേക്ഷകർക്കിടയിലും ചിരി പടർത്തുകയാണ് ഈ രസികൻ നൃത്തം.

Read Also: “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന രീതിയിൽ ഓരോ ആഘോഷങ്ങളും മാറ്റേറുന്നതാക്കി മാറ്റാറുണ്ട് സ്റ്റാർ മാജിക് ടീം. 

Story highlights- bineesh bastin and alice dance