‘ആ ബാബുക്കുട്ടനില്ലേ, ഓൻ എന്റെ കാലിൽ ചവിട്ടീനി..’- ഒരു രസികൻ പരാതിപറച്ചിലും പരിഹാരവും; വിഡിയോ

November 29, 2022

രസകരമായ നിമിഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടംകവർന്ന മുന്നേറുകയാണ് ടോപ് സിംഗർ സീസൺ 3. കുട്ടികുറുമ്പുകളുടെ രസകരമായ സംസാരമാണ് ഈ സീസണിൽ ടോപ് സിംഗർ വേറിട്ടതാക്കുന്നത്. ഇപ്പോഴിതാ, വാക്കുട്ടി എന്ന് വിളിപ്പേരുള്ള മേധികയുടെ രസകരമായ പരാതി പറച്ചിലും അതിന്റെ പരിഹാരവുമൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

പാട്ടുപാടാനായി എത്തിയ വാക്കുട്ടി ബാബുക്കുട്ടനുമായുണ്ടായ വഴക്കിനെക്കുറിച്ച് പറയുകയാണ്. നല്ല വടക്കൻ സ്ലാങ്ങിലാണ് വാക്കുട്ടിയുടെ പരാതിപറച്ചിൽ. ‘ആ ബാബുക്കുട്ടനില്ലേ, ഓൻ എന്റെ കാലിൽ ചവിട്ടീനി..’ എന്നൊക്കെയാണ് കകഷി പറയുന്നത്. ബാബുക്കുട്ടനെ കൂടി വേദിയിലേക്ക് വിളിപ്പിച്ചതോടെ ഈ പരാതിക്ക് രസകരമായ ഒരു ട്വിസ്റ്റ് ഉണ്ടായി. വളരെ രസകരമാണ് മുപ്പതാം എപ്പിസോഡിലെ ഈ നിമിഷം.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

മലയാളികൾക്ക് പാട്ടിന്റെ വസന്തകാലം സമ്മാനിച്ച പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. മൂന്നു സീസണുകളിലായി മികവുറ്റ ഗായകരെ മലയാളത്തിന് സമ്മാനിച്ച് ഈ പരിപാടി വലിയ സ്വീകാര്യതയോടെ മുന്നേറുകയാണ്. ഇപ്പോഴിതാ, മൂന്നാം സീസണിൽ കുറുമ്പിന്റെ കുരുന്നുകളാണ് എത്തിയിരിക്കുന്നത്. രസകരമായ സംസാരങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുന്ന ഈ മിടുക്കന്മാരെയും മിടുക്കികളെയും ആളുകൾ നെഞ്ചിലേറ്റിയും കഴിഞ്ഞു.

Story highlights- medhika and babukkuttan funny interaction