ചിൽ മഗാ, ടെൻഷൻ നോ മഗാ..- താളക്കൊഴുപ്പോടെ സാറ്റർഡേ നൈറ്റ്’ സിനിമയിലെ ഗാനം

November 4, 2022

ഒട്ടേറെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടൻ നിവിൻ പോളി. റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സാറ്റർഡേ നൈറ്റ് എന്ന സിനിമയാണ് ഇനി റിലീസിന് ഒരുങ്ങുന്നത്. ഒരു കോമഡി എന്റർടൈനർ ആയിരിക്കും ചിത്രം. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ശേഷം നിവിൻ പോളിയും സംവിധായകനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സാറ്റർഡേ നൈറ്റ്. സിനിമയിലെ ഒരു അടിച്ചുപൊളി ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

‘ചിൽ മഗാ’ എന്നാരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. ചിത്രം ഉടൻ തിയറ്ററുകളില്‍ എത്തും. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന. നിവിൻ പോളി, അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്.

ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരും ചിത്രത്തിൽ ഒന്നിക്കുന്നു. തിരക്കഥ: നവീൻ ഭാസ്കർ, ഛായാഗ്രഹണം: അസ്‌ലം പുരയിൽ, ചിത്രസംയോജനം: ടി ശിവനടേശ്വരൻ, സംഗീതം: ജേക്ക്സ്‌ ബിജോയ്, ‌പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി, മെയ്ക്കപ്പ്‌: സജി കൊരട്ടി,‌ കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, കളറിസ്റ്റ്‌: ആശിർവാദ്‌, ഡി ഐ: പ്രൈം ഫോക്കസ്‌ മുംബൈ, സൗണ്ട്‌ ഡിസൈൻ: രംഗനാഥ്‌ രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ, ആക്ഷൻ ഡിറക്ടേഴ്സ്‌: അലൻ അമിൻ, മാഫിയാ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, സ്റ്റിൽസ്‌: സലിഷ്‌ പെരിങ്ങോട്ടുകര, പൊമോ സ്റ്റിൽസ്‌: ഷഹീൻ താഹ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌: കാറ്റലിസ്റ്റ്‌, ഡിസൈൻസ്‌: ആനന്ദ്‌ രാജേന്ദ്രൻ,‌ പി.ആർ.ഓ: ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

Read Also: ജനിച്ചത് ലോക്ക്ഡൗണിൽ, പേര് ലോക്കി; രസകരമായ ഒരു പേരിടൽ…

അതേസമയം, ‘മഹാവീര്യർ’ എന്ന ഫാന്റസി ഡ്രാമ ചിത്രത്തിന് ശേഷം, നിവിൻ പോളി സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന ‘പടവെട്ട്’ എന്ന ചിത്രത്തിലൂടെ എത്തുകയാണ്. നിവിൻ പോളി, ഷൈൻ ടോം ചാക്കോ, കൂടാതെ മലയാള സിനിമാ വ്യവസായത്തിലെ മറ്റ് നിരവധി പ്രമുഖർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Story highlights- saturday night movie song