സാരിയുടുത്ത് മഞ്ഞിൽ നൃത്തം ചെയ്യണമെന്ന ആഗ്രഹവുമായി അമ്മയും സുഹൃത്തുക്കളും; സഫലമാക്കി അഹാന കൃഷ്ണ- വിഡിയോ

November 9, 2022

അമ്മ സിന്ധു കൃഷ്ണയുടെ 51-ാം ജന്മദിനം കശ്മീരിൽ ആഘോഷമാകുകയാണ് നടി അഹാന കൃഷ്ണ.കുടുംബത്തിനും അമ്മയുടെ സുഹൃത്തുക്കൾക്കും ഒപ്പമാണ് അഹാന കാശ്മീരിൽ എത്തിയത്. ആദ്യമായി മഞ്ഞുവീഴ്ച കാണുന്ന അമ്മയുടെ ആവേശമൊക്കെ നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, സിന്ധു കൃഷ്ണയുടെയും സുഹൃത്തുക്കളുടെയും ഒരു കുട്ടിക്കാല ആഗ്രഹം സാധിച്ചുനൽകിയിരിക്കുകയാണ് അഹാന കൃഷ്ണ.

‘എന്റെ അമ്മയുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും കുട്ടിക്കാലം മുതലുള്ള ഏറ്റവും വലിയ സ്വപ്നം ഒരു സിനിമയിൽ അഭിനയിക്കുകയും സ്നോയിലെ ഒരു ഗാനരംഗത്തിന് സാരി ധരിച്ച് നൃത്തം ചെയ്യുകയും ചെയ്യുക എന്നതായിരുന്നു. അപ്പോൾ ഞങ്ങൾ ചിന്തിച്ചു – എന്തുകൊണ്ട് ആ സ്വപ്നത്തിന് ജീവൻ നൽകിക്കൂടാ?

സിന്ധു കൃഷ്ണ, ഹസീന, സുലു എന്നിവർ അഭിനയിക്കുന്നു.സംവിധാനം, ഷൂട്ട്, എഡിറ്റ്, ചില കൊറിയോഗ്രാഫി എന്നിവ ഞാനാണ്..ദിയ കൃഷ്ണ മേജർ കൊറിയോഗ്രാഫറും ഞങ്ങളുടെ ഡാൻസ് മാസ്റ്റർ വിക്രത്തിന്റെ ചില പ്രൊഡക്ഷൻ ഡിസൈനും..’- അഹാന കുറിക്കുന്നു.

Read Also: “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍

മലയാളസിനിമയിലെ ശ്രദ്ധേയയായ യുവതാരമാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും സംവിധാനത്തിലുമെല്ലാം മികവ് പുലർത്തുന്ന അഹാന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇടയ്ക്ക് നൃത്തവിഡിയോകളുമായി എത്താറുണ്ട് താരം.

Story highlights- sindhu krishna and friends dance