മാലാഖക്കുട്ടിക്ക് പിറന്നാൾ- സർപ്രൈസായി ആഘോഷമൊരുക്കി ‘സ്റ്റാർ മാജിക്’ വേദി

November 8, 2022

പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂർ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾക്കെന്നതുപോലെ മകൾ ഹന്നയ്ക്കും ഒട്ടേറെ ആരാധകരുണ്ട്. ഹന്നമോളെ സ്നേഹിക്കുന്ന അനേകായിരം ആളുകളുടെ അഭ്യർത്ഥനപ്രകാരം ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിലും ഇരുവരും എത്തിയിരിക്കുകയാണ്. സലിം കോടത്തൂരിന്റെ കൈപിടിച്ച് വേദിയിലേക്ക് ഓടിയെത്തിയ ഹന്നമോൾക്ക് വലിയൊരു സർപ്രൈസ് സ്റ്റാർ മാജിക്കിൽ ഒരുക്കിവെച്ചിരുന്നു.

പിറന്നാൾ പ്രമാണിച്ച് പുത്തനുടുപ്പൊക്കെ ഇട്ടാണ് ഹന്നമോൾ വനന്ത. ഹന്നയ്ക്കായി വിപുലമായ ആഘോഷങ്ങളും മനോഹരമായ കേക്കും വേദിയിൽ ഒരുക്കിയിരുന്നു. ഹന്നമോൾ അതിഥിയായി എത്തിയ എപ്പിസോഡിനും മികച്ച സ്വീകാര്യത ലഭിച്ചു. യുട്യൂബിലും ഹന്നയോടുള്ള സ്നേഹം ആളുകൾ അറിയിക്കുമ്പോൾ കമന്റിലൂടെ നന്ദി അറിയിക്കുകയാണ് അച്ഛനായ സലിം കോടത്തൂർ.

‘ഒരുപാട് സന്തോഷം ..എന്റെ മകളിലൂടെയാണെങ്കിലും ഇത്രയും വലിയ ഒരു ഫ്ലോറിൽ നില്ക്കാൻ ഭാഗ്യം എനിക്കും എന്റെ മാലാഖക്കും കിട്ടി ..അതിനു ഏറെ നന്ദി ലക്ഷ്മിയോടും.. സ്റ്റാറാമാജിക് ഡയറക്ടർ ..പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരും അതോടൊപ്പം നിങ്ങൾ ഓരോരുത്തരോടുമാണ് കാരണം ഇന്ന് എന്റെ മകളെ നിങ്ങൾ എന്നേക്കാൾ നിങ്ങൾ ഇഷ്ടപെടുന്നു അതു തന്നെയാണ് ഞങ്ങളുടെ ഊർജവും ..എന്നും നിലനിൽക്കട്ടെ ഈ സ്നേഹം ..പ്രാത്ഥനയിൽ ഉൾപെടുത്തുമല്ലോ’.-സലീമിന്റെ വാക്കുകൾ.

Read Also: അടിച്ചത് 247 കോടിയുടെ ലോട്ടറി, പക്ഷെ ഒരാളോടും പറഞ്ഞില്ല; ഇങ്ങനെയും ഒരു ഭാഗ്യശാലി

രസകരമായ ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കികഴിഞ്ഞതാണ്. കളിയും ചിരിയും തമാശകളും സർപ്രൈസുകളുമൊക്കെയായി കാഴ്ചക്കാർക്ക് വ്യത്യസ്തമായ അനുഭവമാണ് ഓരോ തവണയും ഈ വേദി സമ്മാനിക്കുന്നത്. ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന സ്റ്റാർ മാജിക്കിൽ ഇത്തവണ ഈ കുഞ്ഞുമോൾ കൂടി എത്തിയത് വേദിയെ കൂടുതൽ അനുഗ്രഹീതമാക്കി.

Story highlights- star magic special episode for hannamol