ചിത്രത്തിൻറെ സംവിധായകനും നടനും തമ്മിൽ ക്ലാഷ്

November 1, 2022

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിൻറെ സംവിധായകനായ അഭിനവ് സുന്ദര്‍ നായകും നടനായ വിനീത് ശ്രീനിവാസനും തമ്മിൽ ക്ലാഷ്. പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായ മുകുന്ദനുണ്ണി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഇരുവരും തമ്മിൽ സെറ്റിൽ ഐഡിയോളജിക്കൽ ക്ലാഷുകൾ ഉണ്ടായിരുന്നെന്ന് വിനീത് തന്നെയാണ് വെളിപ്പെടുത്തിയത്.

അതേ സമയം ഇരുവരും തമ്മിലുണ്ടായിരുന്ന ഐഡിയോളജിക്കൽ ക്ലാഷുകൾ സൗഹാർദ്ദപരമായിരുന്നു. ഒരിക്കലും ഡയറക്ടർ കൂടിയായ വിനീത് തന്നെ ഒരു കാര്യത്തിലും നിർബന്ധിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്ന് ചിത്രത്തിൻറെ ഡയറക്ടർ അഭിനവും വ്യക്തമാക്കി. ഇരുവരുടെയും ചിന്തകൾ തീർത്തും വ്യത്യസ്തമായിരുന്നെന്നും വിനീത് കൂട്ടിച്ചേർത്തു. ചിത്രത്തിൻറെ പ്രചരണാർത്ഥം കൊച്ചിയിൽ വെച്ച് നടന്ന വിദ്യാത്ഥികളുമായുള്ള ആശയവിനിമയത്തിനിടയിലായിരുന്നു ഇരുവരുടെയും ഈ പ്രതികരണം.

ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. കേസില്ലാത്ത സ്വാർത്ഥനായ വക്കീലാണ് മുകുന്ദന്‍ ഉണ്ണി. വിനീത് ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തനാണ്‌ അഡ്വ. മുകുന്ദനുണ്ണി. വ്യത്യസ്തമായ പ്രചാരണ പരിപാടികളാൽ ഇതിനോടകം തന്നെ അഡ്വ. മുകുന്ദനുണ്ണി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

നേരത്തെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പറ്റി വിനീത് ശ്രീനിവാസൻ തുറന്ന് പറഞ്ഞിരുന്നു. ”എന്റെ ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ഒരു ആക്ഷേപം പൊതുവെ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തനായ സ്വാർത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി. അതുകൊണ്ട് തന്നെ എന്താകും പ്രേക്ഷകപ്രതികരണം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാൻ.” നല്ല ക്യൂരിയോസിറ്റിയുണ്ടെന്നും താരം പ്രതികരിച്ചു. ചിത്രത്തിൻറെ പ്രചരണാർത്ഥം കൊച്ചിയിൽ വെച്ച് നടന്ന വിദ്യാത്ഥികളുമായുള്ള ആശയവിനിമയത്തിനിടയിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തൽ.

Read More: “കഥാപാത്രങ്ങൾക്ക് നന്മ കൂടുതലാണെന്ന ആക്ഷേപം ഇതോടെ മാറി കിട്ടും..”; മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിലെ കഥാപാത്രത്തെ പറ്റി വിനീത് ശ്രീനിവാസൻ

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. പി ആർ ഒ ആതിര ദിൽജിത്ത് ആണ്. നവംബര്‍ 11 ന് ചിത്രം തീയേറ്ററുകളിലെത്തും.

Story Highlights: Vineeth sreenivasan about ideological clash with director