“മൗനത്തിൻ ഇടനാഴിയിൽ..”; മനസ്സിന് തണുപ്പ് പകരുന്ന ഗാനങ്ങളാണ് ജോൺസൻ മാഷിന്റേത്, മിലൻറെ ആലാപനം പോലെ
മലയാളികൾ ഒരിക്കലും മറക്കാത്ത ചില ഗാനങ്ങളുണ്ട്. മനസ്സിൽ പതിഞ്ഞു പോയ ഈ ഗാനങ്ങൾ വീണ്ടും മൂളിക്കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും അവയിൽ പലതും പുതുമ അൽപം പോലും ചോർന്നു പോവാത്തവയാണ്. അത്തരത്തിലൊരു ഗാനമാണ് ‘മാളൂട്ടി’ എന്ന ചിത്രത്തിലെ “മൗനത്തിൻ ഇടനാഴിയിൽ..” എന്ന് തുടങ്ങുന്ന ഗാനം. മലയാളികൾ നെഞ്ചോടേറ്റിയ ഈ ഗാനവുമായി ഇപ്പോൾ വേദിയിലെത്തിയിരിക്കുകയാണ് കൊച്ചു ഗായകനായ മിലൻ.
അതീവ ഹൃദ്യമായാണ് മിലൻ ഈ ഗാനം ആലപിക്കുന്നത്. ജോൺസൻ മാഷ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പഴവിള രമേശനാണ്. യേശുദാസ് ചിത്രത്തിൽ ആലപിച്ച ഈ ഗാനം അതിമനോഹരമായാണ് ഈ കൊച്ചു ഗായകൻ പാട്ടുവേദിയിൽ ആലപിച്ച് കൈയടി വാങ്ങുന്നത്.
അതേ സമയം അമ്പരപ്പിക്കുന്ന ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറുകയാണ് മൂന്നാം സീസണിലെ ഈ കുരുന്ന് ഗായകർ. പാട്ടിനൊപ്പം ഈ കുഞ്ഞുങ്ങളുടെ തമാശ നിറഞ്ഞ കൊച്ചു വർത്തമാനങ്ങളും പലപ്പോഴും പ്രേക്ഷകർക്ക് ഹൃദ്യമായ നിമിഷങ്ങളാണ് സമ്മാനിക്കാറുള്ളത്.
Read More: ‘ആരും തെറ്റിദ്ധരിക്കരുത്, ബാബു മോന്റെ മനസ്സിൽ ഒന്നുമില്ല..’- ചിരിപടർത്തി കുഞ്ഞു ഗായകൻ
കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് കഴിഞ്ഞ ദിവസം പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.
Story Highlights: Milan sings a beautiful malayalam melody