ഒരു പബ്ലിക് ബസിനുള്ളിൽ പെരുമാറേണ്ട രീതി- നഴ്സറി കുട്ടികളെ മനോഹരമായി പഠിപ്പിച്ച് ജപ്പാൻ
ചെറുപ്പത്തിൽ പകർന്നുനൽകുന്ന പാഠങ്ങൾ ജീവിതകാലം മുഴുവൻ പകർത്തുന്നവരാണ് മനുഷ്യർ. അതിനാൽ തന്നെ കുഞ്ഞുങ്ങളെ തീരെ ചെറുപ്പത്തിൽ തന്നെ ജീവിതമൂല്യങ്ങൾ പഠിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സഹജീവികളോടും ചുറ്റുപാടിനോടും എങ്ങനെ പെരുമാറണം എന്നത്. മുതിർന്നവരോടും സ്ത്രീകളോടുമെല്ലാം വളരെയധികം ബഹുമാനത്തോടെ പെരുമാറുന്നവരാണ് ജപ്പാൻ ജനത. ഇപ്പോഴിതാ, ഇവിടുത്തെ എലമെന്ററി സ്കൂൾ കുട്ടികളെ എങ്ങനെ ഒരു ബസിനുള്ളിൽ പെരുമാറണം എന്ന് പഠിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
ഐഎഎസ് ഓഫീസർ അവനീഷ് ശരൺ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ, ഒരു കൂട്ടം കുട്ടികൾ സ്കൂളിൽ ദയയുടെ മനോഹരമായ പാഠങ്ങൾ നേടുന്നത് കാണിക്കുന്നു ഒരു ബസിൽ ഒരാൾക്ക് കാണാൻ കഴിയുന്ന വ്യത്യസ്തരായ ആളുകളെപ്പോലെ കുട്ടികൾ വേഷമിടുന്നത് കാണാം. അർഹരായവർക്ക് എങ്ങനെ സീറ്റ് നൽകാമെന്ന് കുട്ടികൾ പഠിക്കുന്നത് വിഡിയോയിൽ കാണാം. ഗർഭിണി, പ്രായമായവർ, വിദ്യാർത്ഥികൾ, കൈക്കുഞ്ഞുമായി കയറുന്നവർ എന്നിവർക്ക് യാത്രികരായി വേഷമിടുന്ന കുട്ടികൾ സീറ്റ് നൽകുന്നു. അവരെ ഇരിക്കാൻ സഹായിക്കണമെന്നും പഠിപ്പിച്ചിട്ടുണ്ടെന്ന് വിഡിയോ കണ്ടാൽ മനസിലാകും.
This is a ‘courtesy lesson’ taught to elementary school children in Japan. pic.twitter.com/07VKivGZe9
— Awanish Sharan (@AwanishSharan) December 8, 2022
Read Also: 27-ാമത് ഐഎഫ്എഫ്കെയ്ക്ക് തുടക്കമായി; ഇനി തലസ്ഥാന നഗരിയിൽ ചലച്ചിത്രോത്സവത്തിന്റെ നാളുകൾ
വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കാൻ കഴിയുന്ന ഒരു കാര്യമാണ് ദയ. സഹാനുഭൂതിയുള്ള ഒരു തലമുറയെ സൃഷ്ടിക്കുക മാത്രമല്ല, ആളുകൾ പരസ്പരം മാന്യമായി ഇടപഴകുന്ന ഒരു സമൂഹത്തിനും ഇത് നല്ലതാണ്. എന്നാൽ, അത്തരം സ്വഭാവ സവിശേഷതകൾ പല രാജ്യങ്ങളിലും യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. അതുകൊണ്ടാണ് ജപ്പാനിൽ നിന്നുള്ള ഈ വിഡിയോ എല്ലാവരെയും വിസ്മയിപ്പിക്കുന്നത്.
Story highlights- video of kids being taught ‘courtesy lessons’ in Japan school