വണ്ണം കുറയ്ക്കാന്‍ ഡയറ്റ് ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
പ്രായഭേദമന്യേ പലരേയും ഇക്കാലത്ത് അലട്ടുന്ന ഒരു പ്രശ്നമാണ് അമിത വണ്ണം. സൗന്ദര്യ പ്രശ്നം മാത്രമല്ല അമിതവണ്ണം പലപ്പോഴും മറ്റ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. കുട്ടികളില്‍ പോലും ഇക്കാലത്ത് അമിതവണ്ണം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. പലരും അമിതവണ്ണം കുറയ്ക്കാന്‍ വിവിധങ്ങളായ മാര്‍ഗങ്ങളും പിന്തുടരാറുണ്ട്. കൃത്യമായ വ്യായമം ഉറപ്പാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതുപോലെ തന്നെ ആരോഗ്യകരമായ ഡയറ്റും ക്രമീകരിക്കേണ്ടതുണ്ട്.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റ് പ്ലാന്‍ ക്രമീകരിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രധാനമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. അതുപോലെതന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രധാനം ചെയ്യുന്ന ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. കഴിക്കുമ്പോള്‍ ഭക്ഷണം അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച രാത്രിയില്‍. ചെറിയ അളവില്‍ ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യകരം. ഇത് വിശപ്പിനെ നിയന്ത്രിയ്ക്കാനും സഹായിക്കും. എളുപ്പത്തില്‍ ദഹനം സാധ്യമാകുന്ന ഭക്ഷണങ്ങള്‍ വേണം രാത്രിയില്‍ കഴിക്കാന്‍.
Read also: അടുത്ത 40 ദിവസം നിർണായകം; ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രാലയം
ഭക്ഷണം കഴിക്കുന്നതിന് ഇരുപത് മിനിറ്റ് മുന്‍പ് വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. ഈ ശീലവും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ടിവിയിലും മൊബൈല്‍ ഫോണിലുമൊക്കെ ശ്രദ്ധിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമല്ല. ഈ ശീലം പലപ്പോഴും അമിതവണ്ണത്തിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുമ്പോള്‍ അക്കാര്യത്തില്‍ മാത്രം ശ്രദ്ധ ചെലുത്താന്‍ ശ്രദ്ധിക്കുക.
ജങ്ക് ഫുഡുകളുടേയും കൃത്രിമ മധുര വിഭവങ്ങളുടേയും ഉപയോഗവും പരമാവധി കുറയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. മുട്ട, മത്സ്യം എന്നിവയിലെല്ലാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാന്‍ ഡയറ്റ് പ്ലാന്‍ ക്രമീകരിക്കുന്നവര്‍ മുട്ടയും മത്സ്യവുമെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇലക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണത്തെ ചെറുക്കാന്‍ സഹായിക്കും.
Story highlights: Easy ways to lose weight naturally