വരണ്ട ചർമ്മമാണോ? ചെമ്പരത്തിപ്പൂവിലുണ്ട് പ്രതിവിധി
തിരക്കേറിയ ജീവിത സാഹചര്യവും, സമ്മർദ്ദവുമെല്ലാം ചേർന്ന് സൗന്ദര്യ സംരക്ഷണത്തിന് നീക്കിവയ്ക്കാൻ സമയമില്ലാത്തവരാണ് അധികവും. ഇങ്ങനെയുള്ളവർക്ക് കൃത്യമായ പരിചരണമില്ലാതെ തൊലി വരണ്ട അവസ്ഥയാണ് സംഭവിക്കാറുള്ളത്. വരണ്ട ചർമ്മം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. പലരും ഈ അവസ്ഥയിൽ ബോട്ടോക്സ് പോലെയുള്ള സൗന്ദര്യ വർധക വസ്തുക്കളെ ആശ്രയിക്കും. എന്നാൽ, ബോട്ടോക്സിനോട് താരതമ്യം ചെയ്യുന്ന ചെമ്പരത്തിയുടെ ഗുണങ്ങൾ പലർക്കും അന്യമാണ്.
മുടിയുടെ സംരക്ഷണത്തിനായി എണ്ണ കാച്ചാനും ഷാമ്പുവിന് പകരം താളിയായും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. എന്നാൽ ചെമ്പരത്തിപ്പൂവിലെ എണ്ണമയം വളരെ നല്ലൊരു ഫലമാണ് വരണ്ട ചർമ്മത്തിന് സമ്മാനിക്കുക.
ചെമ്പരത്തിപ്പൂവ് ഇടിച്ചുപിഴിഞ്ഞതും, തേനും, പഞ്ചസാരയും ചേർത്ത് ശരീരത്ത് തേച്ചാൽ നഷ്ടമായ എണ്ണമയം തിരികെ ലഭിക്കും. ചെമ്പരത്തിപ്പൂവിലെ ആന്റി ഓക്സിഡന്റുകൾ മുഖത്തെ ചുളിവ് മാറാൻ സഹായിക്കും. മുൾട്ടാണി മിട്ടിക്കൊപ്പം ചേർത്ത് ചെമ്പരത്തിപ്പൂവ് തേക്കുന്നത് പ്രയോജനപ്രദമാണ്.
Read Also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…
മുഖത്തിന് മൃദുലതയും, തിളക്കവും സമ്മാനിക്കുന്ന ഒരു ഫേസ് പാക്കാണ് കറ്റാർവാഴ നീരും ചെമ്പരത്തിയും ചേർന്നുള്ളത്. വളരെ പ്രയോജനപ്രദമാണ് ചെമ്പരത്തിയുടെ പൂവും ഇലയും എല്ലാം.
Story highlights-hibiscus for skin protection