മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

January 10, 2023

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും പല രീതിയിലുള്ള മുഖക്കുരു ആണ് ഉണ്ടാകാറുള്ളത്. അതിനാൽ മുഖക്കുരുവിന് പരിഹാരം തേടുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്.

ശരീരത്തിലെ ഏറ്റവും സെന്സിറ്റീവായ ഭാഗങ്ങളിൽ ഒന്നാണ് മുഖം. അതുകൊണ്ടുതന്നെ മുഖത്തിന്റെ ഭംഗി നശിച്ചിട്ട് അത് പരിഹരിക്കുന്നതിനേക്കാൾ അത് വരാതെ കാത്ത് സൂക്ഷിക്കുന്നതാണ് ഏറ്റവും ബെസ്റ്റായ മാർഗം. അതിനാൽ മുഖക്കുരു ഉണ്ടാവുന്നതിന്റ കാരണമാണ് നാം ആദ്യം തിരിച്ചറിയേണ്ടത്. തിരിച്ചറിഞ്ഞാൽ മാത്രമേ അതിന് ശരിയായ രീതിയിൽ പരിഹാരം കണ്ടെത്താനും വരാതെ സൂക്ഷിക്കാനും കഴിയുകയുള്ളു.

മുഖക്കുരു ഉണ്ടാകുന്നതിന്റെ കാരണങ്ങൾ തിരിച്ചറിയാം…

ശരീരത്തിലെ ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, തലയിലെ താരൻ, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങള്‍ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്.

മുഖക്കുരു മാറാന്‍ പല തരത്തിലുളള പരീക്ഷണങ്ങളും നടത്താറുണ്ട്. ചില ഭക്ഷണങ്ങള്‍ നിയന്ത്രിച്ചാലും മുഖക്കുരു ഉണ്ടാകാതെ മുഖത്തെ സംരക്ഷിക്കാം. അതിൽ പ്രധാനമായും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ മാക്സിമം ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനമായ ശീലം.

Read also: അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി വന്നത് 70000 രൂപ- അനുഭവം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നത് ശീലമാക്കുന്നതും മുഖത്ത് അഴുക്ക് ഇരിക്കാതെ മുഖത്തെ സംരക്ഷിക്കും. അമിതമായി വെയിലേറ്റ് മുഖം വാടുന്നവര്‍ക്ക് മികച്ച പരിഹാരമാണ് ഐസ് ക്യൂബ്. ഐസ് ക്യൂബ് വൃത്തിയുള്ള തുണിയില് പൊതിഞ്ഞ ശേഷമാണ് മുഖത്ത് ഉരയ്‌ക്കേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മുഖത്ത് മേയ്ക്കപ്പ് ഇടുക. ആവശ്യം കഴിഞ്ഞാലുടൻ മെയ്ക്കപ്പ് തുടച്ച് വൃത്തിയാക്കാനും മറക്കരുത്.

Story highlights: know acne types before treatment