ഐപിഎൽ മാമാങ്കത്തിന് നാളെ തുടക്കം

March 30, 2023

ഐപിഎൽ മാമാങ്കത്തിന് തുടക്കമാകുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 മാർച്ച് 31 മുതൽ ആരംഭിക്കും. നിലവിലെ ചാമ്പ്യൻ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 ന് നേരിടുന്നതോടെയാണ് കായിക മാമാങ്കത്തിന് തുടക്കമാകുന്നത്.പതിനാറാം എഡിഷനാണ് ഇനി അരങ്ങേറുന്നത്. പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും. ഈ ഐപിഎല്ലിൽ 18 ഇരട്ട ഹെഡറുകളാണുള്ളത്.

പുത്തൻ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപനം, ഡിസിഷൻ റിവ്യൂ സിസ്റ്റം, ഫീൽഡിങ് നിബന്ധന എന്നിവ ഈ സീസണിലെ മാറ്റങ്ങളാണ്. കൂടാതെ, ഐപിഎല്ലിലെ മത്സരങ്ങൾ ഹോം – എവേ രീതിയിലേക്ക് തിരികെയെത്തുന്ന സീസൺ കൂടിയാണ് ഈ വർഷത്തേത്.

Read Also: തിരുവനന്തപുരത്തിന്റെ രാജകീയ മണ്ണിൽ പാട്ടാവേശവുമായി ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എത്തുന്നു..

റിപ്പോർട്ടുകൾ അനുസരിച്ച്, ചില പ്രശസ്ത അഭിനേതാക്കളും ഗായകരും IPL 2023 ഉദ്ഘാടന ചടങ്ങിൽ തത്സമയം പങ്കെടുക്കും. രശ്മിക മന്ദാന, തമന്ന ഭാട്ടിയ, അർജിത് സിംഗ്, കത്രീന കൈഫ്, ടൈഗർ ഷ്രോഫ് എന്നിവർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights- IPL 2023