‘മാർഗഴിയേ മല്ലികയേ..’- അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് ശാലിനി; വിഡിയോ
മലയാള സിനിമ ലോകത്ത് വളരെ ചെറുപ്പത്തിൽ തന്നെ തരംഗമായി മാറിയതാണ് ശാലിനി. മുതിർന്നിട്ടും ബേബി ശാലിനി എന്നുതന്നെയാണ് പ്രേക്ഷകർ പ്രിയ നായികയെ വിളിച്ചത്. ഇത്രയേറെ സ്വീകാര്യത അതിനു ശേഷം ലഭിച്ച ഒരു ബാലതാരം ശാലിനിയുടെ സഹോദരി ശ്യാമിലി മാത്രമാണ്. എങ്കിലും മലയാളികൾക്കെന്നും മാമാട്ടിക്കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ ശാലിനിയോട് ഒരു പ്രത്യേക അടുപ്പമുണ്ട്.
ഇപ്പോഴിതാ, നായികയായി നില്കുമ്പോഴുള്ള ശാലിനിയുടെ പാട്ട് ശ്രദ്ധനേടുകയാണ്. ഒരു വേദിയിൽ ഗായകൻ എം ജി ശ്രീകുമാറിനൊപ്പമാണ് ശാലിനി പാട്ട് പാടുന്നത്. ‘മാർഗഴിയേ മല്ലികയേ..’- എന്ന ഹിറ്റ് ഗാനമാണ് നടി ആലപിക്കുന്നത്. അഭിനേത്രി എന്നതിലുപരി ഒരു ഗായിക കൂടിയാണ് ശാലിനി എന്ന് പലരും ഇപ്പോഴാണ് തിരിച്ചറിഞ്ഞത്.
അതേസമയം, ബേബി ശാലിനിയിൽ നിന്നും വർഷങ്ങൾക്ക് ശേഷം നായികയായി എത്തിയപ്പോഴും ശാലിനി അമ്പരപ്പിച്ചു. മലയാളികളെ മാത്രമല്ല തമിഴ് ജനതയെയും കയ്യിലെടുക്കാൻ ശാലിനിക്ക് സാധിച്ചു. പിന്നീട് അവരുടെ ഇഷ്ട നായകനെ വിവാഹം കഴിച്ച് തമിഴകത്തേക്ക് ശാലിനി ചേക്കേറിയപ്പോൾ ആരാധകരുടെ ഇഷ്ടവും വർധിച്ചു.
ലളിതമായ ജീവിത ശൈലി കൊണ്ട് ആരാധാകരുടെ മനസിൽ ഇടം നേടിയ നടനാണ് അജിത്. അജിത്തിനോടുള്ള അതേ സ്നേഹം ആരാധകർ ശാലിനിക്കും നൽകുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയ താരജോഡികൾ കൂടിയാണ് അജിത്തും ശാലിനിയും. വിവാഹം കഴിഞ്ഞ് 20 വർഷമായി സിനിമയിൽ നിന്നും നടി അകന്നു നില്കുകയുമാണ്. അടുത്തിടെയാണ് ശാലിനി സമൂഹമാധ്യമങ്ങളിൽ സജീവമായത്. ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവയ്ക്കുന്ന കുടുംബ ചിത്രങ്ങളെല്ലാം പെട്ടെന്നുതന്നെ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്.
Story highlights- shalini ajith singing throwback video