“പൂവേ പൂവേ പാലപ്പൂവേ..”; മോഹൻലാൽ ചിത്രത്തിലെ ഹിറ്റ് ഗാനവുമായി ശ്രീഹരി പാട്ടുവേദിയിലെത്തിയപ്പോൾ…

March 6, 2023
Top singer sreehari photo

മൂന്നാം സീസണിലെ ഏറ്റവും മികച്ച പാട്ടുകാരുടെ കൂട്ടത്തിലാണ് ശ്രീഹരിയുടെ സ്ഥാനം. ഇപ്പോൾ അതിശയകരമായ ആലാപന മികവ് കാഴ്ച്ചവെച്ച ഈ കൊച്ചു ഗായകന്റെ ഒരു പ്രകടനമാണ് ശ്രദ്ധേയമാവുന്നത്. അതിമനോഹരമായ ആലാപനത്തിലൂടെ വേദിയുടെ കൈയടി ഏറ്റുവാങ്ങുകയാണ് ഈ കൊച്ചു ഗായകൻ.

മോഹൻലാൽ നായകനായ ‘ദേവദൂതൻ’ എന്ന ചിത്രത്തിലെ “പൂവേ പൂവേ പാലപ്പൂവേ..” എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രീഹരി ആലപിച്ചത്. വിദ്യാസാഗർ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. പി.ജയചന്ദ്രനും കെ.എസ് ചിത്രയും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് ശ്രീഹരി ഈ ഗാനം വേദിയിൽ ആലപിക്കുന്നത്. വലിയ പ്രശംസയാണ് ഈ കുഞ്ഞു ഗായകന് പാട്ടുവേദിയിലെ വിധികർത്താക്കൾ നൽകുന്നത്.

Read More: ‘ഏതെങ്കിലും ചടങ്ങിന് എന്നെ വിളിച്ചാൽ ബോണസായി കിട്ടുന്നത് കഥകൾ പറയുന്ന ക്‌ളീനിംഗ് സ്റ്റാഫിനെയാണ്’- രസകരമായ വിഡിയോ പങ്കുവെച്ച് സാന്ദ്ര തോമസ്

അതേ സമയം അതിശയകരമായ ആലാപനത്തിനൊപ്പം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുണ്ട്. പാട്ടുവേദിയുടെ ഇഷ്‌ട ഗായികയായ കാർത്തികക്കുട്ടിയാണ് കഴിഞ്ഞ ദിവസം വേദിയിൽ ചിരി പടർത്തിയത്. മനസ്സ് നിറച്ച ആലാപനത്തിന് ശേഷം വിധികർത്താക്കളും കാർത്തികയും തമ്മിൽ നടന്ന രസകരമായ ഒരു നർമ്മസംഭാഷണമാണ് ശ്രദ്ധേയമായി മാറിയത്. കാർത്തുകുട്ടിക്ക് ചേട്ടൻ കേദാർ നാഥിന്റെയും കുഞ്ഞു ഗായിക മേധ മെഹറിന്റെയും കൈയിൽ നിന്ന് സ്ഥിരമായി അടി കിട്ടാറുണ്ടെന്ന് പറയുകയാണ് ഈ കുസൃതി കുരുന്ന്. ഇനി മുതൽ അവർക്ക് തിരിച്ചടി കൊടുക്കണമെന്നാണ് എം.ജി ശ്രീകുമാർ പറഞ്ഞു കൊടുക്കുന്നത്. ഏറെ രസകരമായ നിമിഷങ്ങൾക്കാണ് വേദി സാക്ഷിയായത്.

Story Highlights: Sreehari sings a hit mohanlal song