ഇൻസ്റ്റാഗ്രാമിലേക്ക് വിജയ്‌യുടെ ഗംഭീര വരവ്- ഒരൊറ്റ പോസ്റ്റും 4 മില്യൺ ഫോളോവേഴ്‌സും!

April 3, 2023

വിജയ് ആരാധകർക്ക് ഇതൊരു സന്തോഷ വാർത്തയാണ്. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിക്കുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് തമിഴ് നടൻ വിജയ്. ഹാൻഡിലിലെ തന്റെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റിൽ, നടൻ തന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തു. കറുത്ത സ്യൂട്ട് ധരിച്ച ചിത്രവുമായി ഫോളോവേഴ്‌സിനെ അദ്ദേഹം അഭിവാദ്യം ചെയ്തു. പോസ്റ്റ് പങ്കിട്ടുകൊണ്ട് താരം എഴുതി, “ഹലോ നൻപൻസ്‌ & നന്പീസ്’. ഈ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ തൽക്ഷണം ഹിറ്റാകുകയും അദ്ദേഹത്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തുകയും ചെയ്തു.

സിനിമാതാരങ്ങളെ സംബന്ധിച്ചിടത്തോളം സമൂഹമാധ്യമങ്ങളിൽ ആക്റ്റീവ് ആയിരിക്കേണ്ടതുണ്ട്. തമിഴ് താരങ്ങൾ പലരും വൈകിയാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. അക്കൂട്ടത്തിൽ ഏറ്റവും അവസാനത്തെ ആളാണ് വിജയ്. 48 കാരനായ വിജയ്‌, ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ചേർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇതിനകം 4 മില്യൺ ഫോളോവേഴ്‌സിനെയും നേടി. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും സജീവമായിരുന്നെങ്കിലും ഇൻസ്റ്റാഗ്രാമിൽ താരം എത്തിയിരുന്നില്ല.

Read Also: ‘ഇതിഹാസങ്ങൾക്കൊപ്പം..ഇതൊരു ഫാൻ ബോയ് മൊമെന്റ്..’- ചിത്രം പങ്കുവെച്ച് ബേസിൽ ജോസഫ്

അതേസമയം, വാരിസ് എന്ന ചിത്രമാണ് വിജയ്യുടെതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. അതേസമയം, വിജയ് ഇപ്പോൾ ലിയോയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 19ന് പ്രദർശനത്തിനെത്തും. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് ഇത്. സഞ്ജയ് ദത്തും പ്രതിനായകനായി അഭിനയിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

Story highlights- Actor Vijay Makes Instagram Debut