“25 വർഷം പഴക്കമുണ്ട് ഇതിന്”; അമ്മയുടെ സൽവാറിൽ തിളങ്ങി അഹാന കൃഷ്ണ

April 11, 2023
Ahaana Krishna wore Mother’s Salwar

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അഹാന കൃഷ്‌ണ. സിനിമകളോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. വലിയ ആരാധക വൃന്ദമാണ് താരത്തിന് ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഉള്ളത്. അഭിനയം പോലെ തന്നെ അഹാനയുടെ നൃത്തവും പാട്ടുമൊക്കെ ആരാധകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കാറുള്ളത്.
ഇപ്പോൾ പുതിയ ചിത്രമായ ‘അടി’ യുടെ പ്രമോഷൻ തിരക്കിലാണ് അഹാന കൃഷ്ണ. ( Ahaana Krishna wore Mother’s Salwar during ADI Movie promotions )

കഴിഞ്ഞ ദിവസം ധരിച്ച കറുത്ത നിറത്തിലുള്ള സൽവാറിനെ കുറിച്ച് ഒരു ഓർമ പങ്കുവയ്ക്കുകയാണ് അഹാന. വർഷങ്ങൾക്കു മുൻപ് അമ്മ വാങ്ങിയ ഡിസൈനർ സൽവാറാണ് അഹാന ചിത്രത്തിൽ ധരിച്ചത്. അടികുറിപ്പോടുകൂടി അഹാന സൽവാർ അണിഞ്ഞുള്ള ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ചിത്രത്തിൽ അഹാനയുടെ അമ്മ സിന്ധുവും അതേ സൽവാർ ധരിച്ചു നിൽക്കുന്നതു കാണാം.

“അടിയുടെ പ്രമോഷന്റെ ഭാഗമായി ഒരു ദിവസം ഞാൻ അമ്മയുടെ പഴയ സൽവാർ അണിഞ്ഞു. 25 വർഷത്തിലധികം പഴക്കമുണ്ട് ആ സൽവാറിന്. രണ്ടു വയസ്സുള്ള എനിയ്‌ക്കൊപ്പം അതേ സൽവാർ അണിഞ്ഞ് നിൽക്കുന്ന അമ്മയുടെ ചിത്രവും ഞാൻ പങ്കുവച്ചിട്ടുണ്ട്. മസ്‌കറ്റിൽ നിന്ന് വാങ്ങിയ ഈ സൽവാർ ഒരു പാക്കിസ്ഥാനി ടെയ്‌ലറാണ് തയ്ച്ചത്. അദ്ദേഹം ഒരുക്കിയ ഈ സൽവാർ ഇത്ര ദൂരം സഞ്ചരിക്കുമെന്ന് ടെയ്‌ലർ കരുതി കാണില്ല” എന്ന അടികുറിപ്പോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചത്.

ഇതിനു മുൻപും തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ അഹാന റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. അടി എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫയർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ഗീതിക എന്ന കഥാപാത്രമായാണ് അഹാന എത്തുന്നത്. സജീവ് നായർ എന്ന കഥാപാത്രമായാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിൽ എത്തുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു.

Story highlights- Ahaana Krishna wore Mother’s Salwar during ADI Movie promotions