എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും, ഫിൽട്ടർ ചെയ്യാത്ത വികാരങ്ങളും- ചിത്രങ്ങൾ പങ്കുവെച്ച് അനുപമ പരമേശ്വരൻ
സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി അനുപമ പരമേശ്വരൻ. ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമാ വിശേഷങ്ങളുമെല്ലാം അനുപമ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ചുരുൾമുടി അഴകിൽ മനോഹരമായ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അനുപമ. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരൻ. ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് മടങ്ങിയെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയാണ്.
പിന്നീട് അനുപമ തിരിച്ചറിയപ്പെട്ടത്, മനോഹരമായ ചുരുൾമുടിയിലൂടെയാണ്. ചുരുണ്ട മുടിയഴകുകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്. പ്രേമത്തിലെ മേരിയുടെ മുടി പിന്നീട് അനുപമയുടെ ഐഡന്റിറ്റിയായി മാറി. ഇന്ന് അനുപമയുടെ ചുരുൾമുടിക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ, ആ ചുരുള്‍മുടിയിൽ എഡിറ്റ് ചെയ്യാത്ത ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി. എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും, ഫിൽട്ടർ ചെയ്യാത്ത വികാരങ്ങളും-എന്ന ക്യാപ്ഷനൊപ്പമാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
Read Also: ‘നിന്നെ ഞാൻ വളരെയധികം സ്നേഹിക്കുന്നു’; മകൾക്ക് പിറന്നാളാശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ
അതേസമയം, തെലുങ്കിൽ ’18 പേജസ്’ എന്ന സിനിമയിലാണ് അനുപമ ഒടുവിൽ വേഷമിട്ടത്. അല്ലു അരവിന്ദ് ഒരുക്കുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥിന്റെ നായികയായാണ് അനുപമ എത്തുന്നത്. അതോടൊപ്പം തമിഴിൽ അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്.
Story highlights- anupama parameswaran shares unfiltered photos