ഗുരുവായൂർ നടയിൽ ഒരിക്കൽക്കൂടി- അമ്മയ്ക്കായി വീണ്ടും വിവാഹം നടത്തി അപൂർവ്വ ബോസ്
മലയാളത്തിലെ ജനപ്രിയ നടി അപൂർവ ബോസ് അടുത്തിടെയാണ് വിവാഹിതയായത്. രജിസ്റ്റർ ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് നടിയുടെ ദീർഘകാല സുഹൃത്തായ ധിമൻ തലപത്രയുമായുള്ള വിവാഹം നടന്നത്. ഇപ്പോഴിതാ, അമ്മൂമ്മയ്ക്കായി ഗുരുവായൂർ നടയിൽ വെച്ച് വീണ്ടും വിവാഹിതരായിരിക്കുകയാണ്. ‘അമ്മൂമ്മ, ഇത് നിങ്ങൾക്കുള്ളത്, നിങ്ങൾക്ക് മാത്രം..ലോകത്തിലെ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ഗുരുവായൂർ, പകൽ മുഴുവൻ നിങ്ങളുടെ സാന്നിധ്യമായിരുന്നു എനിക്ക് അനുഭവപ്പെട്ടത്.നിങ്ങൾ എവിടെയായിരുന്നാലും ഏറ്റവും വലിയ പാർട്ടിയാണ് നിങ്ങൾക്കായി നടത്തുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്’- അപൂർവ ബോസ് കുറിക്കുന്നു.
‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ സുപരിചിതയായ നടി ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. 2010ൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിവിൻ പോളി, ഭഗത് ബേബി മാനുവൽ, അജു വർഗീസ്, ഹരികൃഷ്ണൻ, നെടുമുടി വേണു തുടങ്ങിയ അഭിനേതാക്കൾ അണിനിരന്ന മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അപൂർവ ബോസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപൂർവ ബോസ് പ്രേക്ഷകരിൽ നിന്ന് വളരെയധികം അംഗീകാരം നേടി.
Read also:‘നിന്നെ ഞാൻ വളരെയധികം സ്നേഹിക്കുന്നു’; മകൾക്ക് പിറന്നാളാശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ
‘പ്രണയം’, ‘പത്മശ്രീ ഭാരത് ഡോ. സരോജ് കുമാർ’, ‘പൈസ പൈസ’, ‘പകിട’, ‘ഹേയ് ജൂഡ്’ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അപൂർവ ബോസ് പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന അപൂർവ ഇപ്പോൾ യുണൈറ്റഡ് നേഷന്സ് എന്വയോണ്മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റ്റ് ആണ്. കൊച്ചി സ്വദേശിനിയായ അപൂർവ്വ ലോയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ ജനീവയിലാണ് നടി ജോലി ചെയ്യുന്നത്.
Story highlights- apoorva bose guruvayoor wedding photos