ഹൈ ഹീൽസ് ധരിച്ച് 12.82 സെക്കൻഡിൽ 100 മീറ്റർ ഓടി റെക്കോർഡ് സൃഷ്ടിച്ച് യുവാവ്- വിഡിയോ
റെകോർഡ് നേടിയ ഓട്ടങ്ങൾ പലതുണ്ട്. എന്നാൽ ഈ സ്പാനിഷ് യുവാവിന്റെ ഓട്ടം ഒന്ന് വേറെതന്നെയാണ്. കാരണം ഇദ്ദേഹം ഹൈ ഹീൽസ് ധരിച്ച് 100 മീറ്റർ ഓടി റെക്കോർഡ് നേടിയിരിക്കുകയാണ്. 12.82 സെക്കൻഡിൽ അനായാസമായാണ് യുവാവ് ഓട്ടം പൂർത്തിയാക്കിയത്. ഗിന്നസ് വേൾഡ് റെക്കോർഡിൽ പേര് ചേർത്തിയിരിക്കുകയാണ്. യുവാവിന്റെ ഫാൻസി റണ്ണിന്റെ വിഡിയോ ഗിന്നസ് കമ്മിറ്റി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ആ വിഡിയോ വൈറലായിരിക്കുകയാണ്.
34 കാരനായ ക്രിസ്റ്റ്യൻ റോബർട്ടോ ലോപ്പസ് റോഡ്രിഗസ് ആണ് റെക്കോർഡ് നേടിയത്. ഒറ്റരാത്രികൊണ്ട് സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഇദ്ദേഹം. ഗിന്നസ് റെക്കോർഡ് പ്രകാരം ക്രിസ്റ്റ്യൻ 2.76 ഇഞ്ച് ഹീൽ ഷൂ ധരിച്ച് 100 മീറ്റർ ഓടി. 12.82 സെക്കൻഡാണ് എടുത്ത സമയം. അത് ഒരു പുതിയ റെക്കോർഡാണ്. അദ്ദേഹം ആന്ദ്രെ ഒർട്ടോൾഫിന്റെ റെക്കോർഡാണ് പരാജയപ്പെടുത്തിയിരിക്കുന്നത്. 2019ൽ 100 മീറ്റർ ഓട്ടത്തിൽ 14.02 സെക്കൻഡിലാണ് ഒർടോൾഫ് ഓടിയെത്തിയത്. അതായത് 2 സെക്കൻഡിൽ താഴെ സമയം കൊണ്ട് ഹീൽസ് ഇട്ട് ഓടി ക്രിസ്റ്റ്യൻ ഈ റെക്കോർഡ് തകർത്തു.
Read Also: ലഹരിക്കെതിരെ നമുക്ക് ഒരുമിച്ചു പോരാടാം- നിയമപരമായി നേരിടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് കേരളാ പൊലീസ്
അതേസമയം, ക്രിസ്റ്റ്യൻ ഒരു പ്രമേഹ രോഗിയാണ്. ‘ഈ മത്സരത്തിനായി കഠിനമായി പരിശീലിക്കേണ്ടി വന്നു. ഹീൽസ് ധരിച്ച് കഠിനമായി ഓടുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു’- അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ, ‘ആരോഗ്യമുള്ള ആളുകൾക്ക് ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചില പ്രമേഹരോഗികൾക്ക് ചെയ്യാൻ കഴിയും എന്നതാണ് തെളിവാണിത്’ എന്നാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ ബോൾട്ടാണ് എന്നത് ശ്രദ്ധേയമാണ്. 9.58 സെക്കൻഡിൽ 100 മീറ്റർ ഓടി. 3.24 സെക്കൻഡിൽ ബോൾഡിനേക്കാൾ 100 മീറ്റർ വേഗത്തിൽ ക്രിസ്റ്റ്യൻ ഹീൽസ് ധരിച്ച് ഓടി.
Story highlights- man runs 100 meters in 12.82 seconds while wearing high heels