ലേലത്തിൽ വിറ്റ് പോയത് 1.3 കോടി രൂപയ്ക്ക്; ആദ്യ ഐഫോണ്‍ മോഡലിന് റെക്കോര്‍ഡ് വില
ഇന്ന് മിക്കവരുടെയും പ്രിയപ്പെട്ട ഫോൺ ബ്രാൻഡ് ഐഫോൺ തന്നെയാണ്. ഒരു തവണയെങ്കിലും ഐഫോൺ സ്വന്തമാക്കണമെന്ന് കരുതാത്തവർ ചുരുക്കമായിരിക്കും. ആപ്പിളിന്റെ ചരിത്രത്തിൽ പോലും വഴിത്തിരിവായിരുന്നു ഐഫോണിന്റെ കണ്ടുപിടുത്തം. 2007 ജൂണ്‍ 29 നാണ് സ്മാര്‍ട്ഫോണ്‍ യുഗത്തിന് തുടക്കമിട്ടുകൊണ്ട് ആപ്പിള്‍ ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത്. സ്റ്റീവ് ജോബ്സ് ആണ് ആദ്യത്തെ ഐഫോണ്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. 4 ജിബി, 8ജിബി സ്റ്റോറേജ് വേരിയന്റുകളാണ് അന്ന് അവതരിപ്പിച്ചത്. വളരെ ചുരുക്കം ഫോണുകളാണ് അന്ന് അവതരിപ്പിച്ചത്.
അന്ന് ഇറക്കിയതിൽ പാക്കേജ് പൊട്ടിക്കാത്ത ഒന്നാണ് ഇന്ന് റെക്കോര്‍ഡ് വിലയ്ക്ക് വിറ്റുപോയത്. അന്ന് ജനപ്രീതി കൂടുതല്‍ 8 ജിബി സ്റ്റോറേജ് വേരിയന്റിനായിരുന്നു. 4ജിബി പതിപ്പുമായി 100 ഡോളറിന്റെ വ്യത്യാസം മാത്രമാണ് 8 ജിബി വേരിയന്റിന് ഉണ്ടായിരുന്നത്. ഈ ജനപ്രീതിയ്ക്ക് കാരണമായി ചൂണ്ടികാണിക്കുന്നതും ഈ കാരണം തന്നെയാണ്. 4 ജിബി പതിപ്പിന് 499 ഡോളറും 8 ജിബി പതിപ്പിന് 599 ഡോളറുമായിരുന്നു വില.
1.3 കോടി രൂപയ്ക്ക് ആണ് ഫാക്ടറി സീല്‍ ചെയ്ത പാക്കറ്റോടു കൂടിയ ഐഫോണ്‍ 1 ന്റെ 4 ജിബി പതിപ്പ് ഇപ്പോള്‍ ലേലത്തില്‍ വിറ്റു പോയത്. ഇതിന് മുമ്പ് 63000 ഡോളറിന് അതായത് 54 ലക്ഷം രൂപയ്ക്കാണ് ഐഫോണ്‍ 1 ലേലത്തില്‍ വിറ്റതിനായിരുന്നു റെക്കോര്‍ഡ്.
Story highlights – first-generation iPhone auctioned for ₹1.3 crore