എപ്പോഴും രോഗങ്ങളാണോ? രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താം!

July 11, 2023

എപ്പോഴും ജലദോഷം, ക്ഷീണം അല്ലെങ്കിൽ അലർജി എന്നിവ അനുഭവിക്കുന്നയാളാണോ? എങ്കിൽ അത് പ്രതിരോധ ശേഷി കുറവാണെന്നതിന്റെ സൂചനകളാണ്. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പോരാടുന്നതിന് രോഗപ്രതിരോധ ശേഷി വളരെ പ്രധാനമാണ്. രോഗപ്രതിരോധ ശേഷികുറവാണെങ്കിൽ അണുബാധ മൂലം രോഗം വരാനുള്ള സാധ്യത വർധിക്കുന്നു. കൊവിഡ് കാലത്ത് പ്രതിരോധ ശേഷി വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആഹാരങ്ങൾ പരിചയപ്പെടാം.

ആരോഗ്യപരമായ പല ഗുണങ്ങൾക്കും ഇഞ്ചി സാധാരണയായി ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ പലതരം രോഗങ്ങൾക്കും ഇഞ്ചി പരിഹാരമാകാറുണ്ട്. കൂടാതെ, ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പേശി വേദനയ്ക്ക് ഫലപ്രദമാണ്. വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും കഴിയും. ഒരു ശാസ്ത്രീയ പഠനമനുസരിച്ച്, വെളുത്തുള്ളിക്ക് ഇമ്യൂണോമോഡുലേറ്ററി ഗുണങ്ങളുണ്ട് എന്ന് തെളിയിക്കപ്പെട്ടതാണ്.

READ ALSO: മാസ്‌ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

ഗ്രീൻ ടീയ്ക്ക് ഓക്സിഡൻറുകളിൽ നിന്നും ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനങ്ങളിൽ നിന്നും രോഗപ്രതിരോധ ശേഷിയെ സംരക്ഷിക്കാൻ സാധിക്കും. മഞ്ഞൾ പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന മൂലകം രോഗപ്രതിരോധവ്യവസ്ഥയെ പോഷിപ്പിക്കുന്നു.

ഓറഞ്ച്, മുന്തിരി, കിവി, മാമ്പഴം, പപ്പായ, പൈനാപ്പിൾ, സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി, തണ്ണിമത്തൻ തുടങ്ങിയ പഴങ്ങളും ബ്രൊക്കോളി, കാബേജ്, ചീര, ഉരുളക്കിഴങ്ങ്, തക്കാളി, മത്തങ്ങ തുടങ്ങിയ പച്ചക്കറികളും പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആഹാരങ്ങളാണ്.

Story highlights- immunity-boosting food items