ഭക്ഷണത്തിനും വ്യായാമത്തിനും ശേഷം ചൂടുവെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്
തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളു എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ചിലർക്ക് അത് തീരെ ഇഷ്ടമുള്ള കാര്യമല്ല. എത്ര തണുപ്പാണോ, അത്രയും തണുപ്പിച്ച് കുടിക്കാൻ ഇഷ്ട്ടമുള്ളവരാണ് അധികവും. എന്നാൽ, തിളപ്പിച്ചാറിയ ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിനു പലവിധത്തില്‍ പ്രയോജനപ്പെടുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ആഹാരശേഷം തണുത്ത വെള്ളം കുടിക്കുമ്പോള്‍ കൊഴുപ്പടങ്ങിയ പദാര്‍ഥങ്ങള്‍ കട്ടിയാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ശരിയായ ദഹനപ്രക്രിയയും മലശോധനയും തടസപ്പെടുത്തും. ഇങ്ങനെ കുടലില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് അര്‍ബുദത്തിനു വരെ കാരണമാകുന്നു. എന്നാല്‍ തണുത്ത വെള്ളത്തിനു പകരം ആഹാരത്തിനു ശേഷം ചെറു ചൂടുവെള്ളം കുടിക്കുന്നത് ഇത്തരത്തിലുള്ള അപകടസ്ഥിതി ഒഴിവാക്കാന്‍ സഹായിക്കും.
ശരിയായ ശോധനയ്ക്ക് ചെറുചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ അതിന്റെ ഫലമായി മലബന്ധം ഉണ്ടാകാം. വയര്‍ കാലിയായ സമയത്ത് രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കും.
രാവിലെ എഴുന്നേല്ക്കുമ്പോള് ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം തേന്‍ അല്ലെങ്കില്‍ നാരങ്ങാനീര് ചേര്‍ത്ത ചെറുചൂടുവെള്ളം കുടിക്കുക. ശരീരഭാരം കുറയ്ക്കാന്‍ ഇതു സഹായിക്കും. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് അലിയിക്കാന്‍ ചൂടുവെള്ളം കുടിക്കുന്നത് വളരെയധികം പ്രയോജനപ്പെടും.
ഭക്ഷണം കഴിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് രണ്ടു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതു അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകും. ഇത് ഭക്ഷണത്തിലൂടെ കൂടുതല്‍ കലോറി ശരീരത്തിലെത്തുന്നത് നിയന്ത്രിക്കാനും അമിത ശരീരഭാരം ഒഴിവാക്കാനും സഹായിക്കും.
അമിതമായി വ്യായാമം ചെയ്യുമ്പോഴും വേനല്‍ക്കാലത്തും ശരീരത്തില്‍നിന്നും ജലാംശവും ധാതുലവണങ്ങളും കൂടുതലായി നഷ്ടപ്പെടും. ഇതു ശാരീരിക ക്ഷീണത്തിനു കാരണമാകും. ഒപ്പം ശരീരത്തിലെ താപനിലയില്‍ വ്യത്യാസം ഉണ്ടാകുകയും ചെയ്യും.
Read Also: ട്രക്കിന്റെ ബോണറ്റിൽ പൂച്ച സഞ്ചരിച്ചത് 400 കിലോമീറ്റർ; ഭയാനകമായ അവസ്ഥയെന്ന് നിരീക്ഷണം
വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന ഓക്സിഡേറ്റിവ് പ്രഷര്‍ കുറച്ച് ശരീരത്തെ സംരക്ഷിക്കുന്നതിനു ജലം സഹായിക്കുന്നു. മൂക്കടപ്പിനും തൊണ്ടയിലെ അസ്വസ്ഥതകള്‍ക്കും പരിഹാരം നേടാന്‍ ചെറു ചൂടുവെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.
Story highlights- hot water drinking benefits