ഉറക്കം കുറഞ്ഞാൽ പ്രതിസന്ധിയിലാകുന്നത് ഹൃദയമാണ്!

September 1, 2023

ഇന്ന് പൊതുവായി കാണുന്ന ഒരു പ്രതിസന്ധിയാണ് ഉറക്കമില്ലായ്മ. എത്ര നേരത്തെ കിടന്നാലും വൈകി കിടന്നാലും ഉറക്കം വരാതിരിക്കുന്നതിലും ബുദ്ധിമുട്ടുള്ള മറ്റൊരു കാര്യം ഇല്ല. പല തരത്തിലാണ് ഉറക്കക്കുറവ് ആളുകളെ ബാധിക്കുന്നത്. മാനസിക ആരോഗ്യത്തെയും ശാരീരികമായുള്ള ആരോഗ്യത്തെയും ഉറക്ക കുറവ് ബാധിക്കുന്നു. പലരും നിസാരമായി തള്ളിക്കളയുമെങ്കിലും ഉറക്കമില്ലായ്മ വലിയൊരു വില്ലൻ തന്നെയാണ്.

സൂക്ഷിച്ചില്ലെങ്കിൽ ഹൃദയത്തിന്റെ ആരോഗ്യത്തെ വരെ ഉറക്കമില്ലായ്മ ബാധിക്കും. ഉറക്കം കുറയുന്നത് ഹൃദ്രോഗ സാധ്യത കൂട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സാധ്യത പ്രായമായവരിൽ മാത്രവുമല്ല. പ്രായഭേദമില്ലാതെ ആർക്കും വരാം.

Read Also: കൈക്കുഞ്ഞുമായി ക്ലാസ് മുറിയിലെത്തിയ അധ്യാപിക; സ്നേഹം നിറഞ്ഞ സ്വീകരണം നൽകി കുട്ടികൾ, ഹൃദ്യമായൊരു വിഡിയോ

മറ്റു ദുശീലങ്ങളൊന്നുമില്ല, വ്യായാമം ചെയ്യുന്നുണ്ട് പക്ഷെ ഉറക്കകുറവുമുണ്ട് എന്ന അവസ്ഥ ആണെങ്കിലും ഹൃദ്രോഗ സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. എന്തെല്ലാം പ്രവർത്തനങ്ങൾ നടന്നാലും, ഉറക്കം ഒരാളുടെ എല്ലാ കാര്യങ്ങളെയും ബാധിക്കുന്ന ഒന്നാണ്. ശരീര ഭാരം വർധിക്കുന്നതും ഉറക്കകുറവിന്റെ ഭാഗമായി കാണാം. ഉയർന്ന അളവിൽ ഇൻസുലിനും ഉല്പാദിപ്പിക്കപ്പെടും ഉറക്കം കുറയുമ്പോൾ.

ഉറക്കത്തിൽ രക്തസമ്മർദം കുറവായിരിക്കും. എന്നാൽ ഉറക്കം കുറയുമ്പോൾ ഹൃദയമിടിപ്പ് വർധിച്ച് രക്തസമ്മർദം ഉയർത്തുന്നു. ഇതും ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതിനാൽ തന്നെ ഉറക്കകുറവിനു പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.

Story highlights- How Does Sleep Affect Your Heart Health