ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു- ആദരാഞ്ജലികൾ നേർന്ന് സിനിമാലോകം
മലയാളത്തിലെ മുതിർന്ന ചലച്ചിത്ര സംവിധായകൻ കെ.ജി. ജോർജ് വിയോഗം സിനിമാലോകത്ത് നികത്താനാകാത്ത നഷ്ടമാണ് നൽകിയിരിക്കുന്നത്. ഇന്ന് കൊച്ചിയിലെ കാക്കനാട്ടുള്ള വൃദ്ധസദനത്തിൽ വെച്ചാണ് ഇദ്ദേഹം അന്തരിച്ചത്. ഭാര്യയും പിന്നണി ഗായികയുമായ സൽമയും രണ്ട് മക്കളുമുണ്ട്. അതേസമയം, മലയാളത്തിന് ലോകസിനിമയിൽ ഇടംനേടികൊടുത്ത ചലച്ചിത്രകാരന്റെ വിയോഗത്തെ കുറിച്ച് സിനിമാലോകം പ്രതികരിക്കുന്നതിങ്ങനെ;
‘മലയാളസിനിമയ്ക്ക് പുതുഭാവുകത്വം പകർന്ന്, ക്ലാസിക്കുകളുടെ ലോകത്തേക്ക് ആസ്വാദകരെ നയിച്ച അതുല്യപ്രതിഭയായിരുന്നു പ്രിയപ്പെട്ട കെ.ജി ജോർജ് സർ. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സംഭാവന ചെയ്തത്. പകരം വെക്കാനില്ലാത്ത ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ’- മോഹൻലാൽ
‘ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു, ആദരാഞ്ജലികൾ ജോർജ് സാർ’- മമ്മൂട്ടി.
Read also: പുതുവഴി കുറിച്ച ചലച്ചിത്രകാരന് പ്രണാമം; കെ ജി ജോർജിനെ അനുസ്മരിച്ച് സിനിമാലോകം
‘ഇന്ത്യൻ സിനിമക്ക് മലയാളം നൽകിയ ഏറ്റവും വലിയ വരങ്ങളിൽ ഒന്നായിരുന്നു ജോർജ്ജ്സാർ. അച്ഛന് ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ. വിലമതിക്കാനാവാത്ത ഒരുപിടി അഭ്രാനുഭവങ്ങൾ നൽകി, അദ്ദേഹവും..’-. മുരളി ഗോപി.
Story highlights- remembering k g george