രോഗപ്രതിരോധം കരുത്തുറ്റതാക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ
രോഗപ്രതിരോധശേഷി എന്ന വാക്ക് നമുക്ക് അപരിചിതമല്ല. ഓരോരുത്തരിലും വ്യത്യസ്തമാണ് രോഗ പ്രതിരോധ ശേഷി. രോഗ പ്രതിരോധശേഷി കുറവുള്ളവരിലാണ് രോഗങ്ങൾ ഗുരുതരമായ പ്രശ്നങ്ങൾ തീർക്കുന്നത്.
ഒറ്റദിവസം കൊണ്ട് മെച്ചപ്പെടുത്തി എടുക്കാന്‍ സാധിക്കുന്ന ഒന്നല്ല പ്രതിരോധ ശേഷി. പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ ശീലമാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതിനൊപ്പം തന്നെ ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടതുമുണ്ട്. സംസ്കരിച്ച ഭക്ഷണം, കൃത്രിമമായി മധുരം ചേര്‍ത്ത പാനിയങ്ങള്‍, മധുരപലഹാരം എന്നിവയെല്ലാം കൂടുതലായി കഴിയ്ക്കുന്നവരില്‍ പ്രതിരോധശേഷി കുറവായിരിയ്ക്കും. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിയ്ക്കുന്നത് നല്ലതാണ്.
ഇനി മനുഷ്യനില്‍ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം. ഇവ ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണം ചെയ്യും. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഇലക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഫോളേറ്റ് അടങ്ങിയിട്ടുണ്ട് ഇലക്കറികളില്‍. ഇവ പുതിയ കോശങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നു.
Read also: പ്രതിരോധത്തിന്റെ രണ്ടുതുള്ളി മറക്കരുതേ; ഇന്ന് ലോക പോളിയോ ദിനം
നെല്ലിക്കയും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് നെല്ലിക്ക. ആന്റി ഓക്സിഡന്റുകളും നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ കൂണ് അഥവാ മഷ്റൂമും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. വെളുത്ത രക്താണുക്കളുടെ ഉദ്പാദനത്തെ കൂണിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മെച്ചപ്പെടുത്തുന്നു.
Story highlights: Immunity booster food