തെരച്ചിൽ 19 മണിക്കൂർ പിന്നിട്ടു; ആറ് വയസുകാരി ഇപ്പോഴും കാണാമറയത്ത്

November 28, 2023

കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി അബിഗേല്‍ സാറ റെജി ഇപ്പോഴും കാണാമറയത്ത്. തെരച്ചിൽ ആരംഭിച്ച് 19 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ കുറിച്ച് വ്യക്തമായ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാര്‍ കണ്ടെത്താൻ സാധിക്കാത്തതാണ് പ്രധാന വെല്ലുവിളി. (girl missing from kollam)

ഓയൂരില്‍ നിന്ന് ആറ് വയസുള്ള പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച KL04 AF 3239 എന്ന സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ ഉടമ വിമല്‍ സുരേഷിന്റേതാണെന്നാണ് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ടതെന്ന് സംശയിക്കുന്ന മൂന്നുപേർ ഇതിനോടകം പിടിയിലായിരുന്നു. നിലവില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരില്‍ ഒരാളാണ് കാറിന്റെ ഉടമയെ വിമൽ സുരേഷ്.

ഇതിൽ ഒരാളെ ശ്രീകാര്യത്ത് നിന്നും രണ്ട് പേർ ശ്രീകണ്ഠാപുരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കാർ വാഷിംഗ് സെന്ററിന്റെ ഉടമയാണ് കസ്റ്റഡിയിലായവരിൽ ഒരാളായ പ്രതീഷ്.ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്.

Read also: കണ്ണില്‍ നിന്നും രക്തം ചീറ്റും, ബലൂണ്‍ പോലെ വീര്‍ക്കും; ഈ പല്ലി വര്‍ഗം എതിരാളികളില്‍ നിന്ന് രക്ഷപ്പെടുന്നത് ഇങ്ങനെ.!

മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.

Story highlights- girl missing from kollam