മനസ്സിനു മാത്രമല്ല ശരീരത്തിനും വില്ലനാണ് സമ്മർദ്ദം; ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ തിരിച്ചറിയാം!

November 11, 2023

ജീവിതം സമ്മർദപൂരിതമായേക്കാം. മിക്ക ആളുകളും അവരുടെ ജീവിതത്തിലുടനീളം സമ്മർദ്ദ കാലഘട്ടങ്ങളിൽ കൂടി കടന്നു പോകുന്നു. നിങ്ങൾക്ക് വിട്ടുമാറാത്ത സമ്മർദ്ദം അനുഭവപ്പെടുകയാണെങ്കിൽ അത് ശരീരത്തെയും ആകെയുള്ള ക്ഷേമത്തെയും ബാധിക്കും. സമ്മർദ്ദം ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന വഴികൾ ഏതൊക്കെയെന്ന് പരിശോധിക്കാം: (How stress affects your health)

  • ആസ്ത്മ:
    നിങ്ങൾക്ക് ആസ്ത്മ ഉണ്ടെങ്കിൽ സമ്മർദ്ദത്തിന് ആ ലക്ഷണങ്ങളെ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. ഒരു പക്ഷെ നിങ്ങൾക്ക് ആസ്ത്മ ഇല്ലെങ്കിൽ പോലും സമ്മർദ്ദം ശ്വസനത്തെ ബാധിക്കുന്നു. പേശികൾ മുറുകി, ശ്വസന നിരക്ക് വർദ്ധിക്കാൻ ഇത് കാരണമാകും.
  • ദഹനനാളത്തിന്റെ പ്രശ്നങ്ങൾ:
    നിങ്ങൾ സമ്മർദ്ദത്തിലോ ഉത്കണ്ഠയിലോ ആയിരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ഹോർമോണുകൾ ദഹനത്തെ തടസ്സപ്പെടുത്തും. ഇത് ദഹനനാളത്തിന്റെ പ്രശ്നങ്ങൾക്ക് കാരണമാകും. മലബന്ധം, അതിസാരം, ദഹനക്കേട്, വിശപ്പില്ലായ്മ, അൾസർ, വയറുവേദന തുടങ്ങി നിരവധി ബുദ്ധിമുട്ടുകൾ വിളിച്ചു വരുത്തും.
  • മുടി കൊഴിച്ചിൽ:
    സമ്മർദ്ദകരമായ ഒരു സമയത്തിന് ശേഷം മുടി കൊഴിച്ചിൽ സംഭവിച്ചേക്കാം. സമ്മർദ്ദം കുറയുമ്പോൾ മുടി കൊഴിച്ചിൽ താനേ നിലയ്ക്കും. കൊഴിഞ്ഞു പോയ മുടി സാധാരണ നിലയിലേക്ക് വളരാൻ ആറ് മുതൽ ഒമ്പത് മാസം വരെ എടുത്തേക്കാം.

Read also: “നിസാരമല്ല മാനസികാരോഗ്യം”; സമ്മർദ്ദം പരിഹരിക്കാൻ ചില മാർഗങ്ങൾ

  • തലവേദന:
    പിരിമുറുക്കം ടെൻഷൻ തലവേദനയോ മൈഗ്രേനോ ഉണ്ടാക്കിയേക്കാം, സമ്മർദ്ദത്തിലോ അതിനു ശേഷമുള്ള “ലെറ്റ്-ഡൗൺ” കാലഘട്ടത്തിലോ ഏറ്റവും സാധാരണയായി വരുന്നതാണ് ടെൻഷൻ തലവേദന. സമ്മർദ്ദം പേശികളെ അമിതമായി പിരിമുറുക്കത്തിലാക്കുന്നു.
  • വർദ്ധിച്ച വിശപ്പ്:
    ദീർഘനേരം സമ്മർദത്തിലായിരിക്കുമ്പോൾ, നിങ്ങളുടെ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഇത് വിശപ്പ് വർദ്ധിപ്പിക്കുകയും പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകും.
  • ഉറക്കമില്ലായ്മ:
    ദീർഘനേരം നീണ്ടുനിൽക്കുന്ന സമ്മർദ്ദം ഉറക്കത്തെ തടസ്സപ്പെടുത്തുകയും മറ്റു തകരാറുകൾക്ക് കാരണമാവുകയും ചെയ്യും.
  • ചർമ്മ പ്രശ്നങ്ങൾ
    സമ്മർദ്ദം ചർമ്മത്തിന്റെ പ്രശ്നങ്ങളും വഷളാക്കും. സമ്മർദ്ദം പ്രത്യേകിച്ച് മുഖക്കുരുവിനെ ബാധിക്കുന്നു. ഇത് മുഖക്കുരുവിന് കാരണമാകില്ല, പക്ഷേ മുഖക്കുരു ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. നിങ്ങളുടെ സമ്മർദ്ദം തീവ്രമാകുമ്പോൾ മുഖക്കുരുവിന്റെ തീവ്രതയും വർദ്ധിക്കും.

നിങ്ങലെ അലട്ടുന്ന വിഷയങ്ങൾ മനസിലാക്കി അവ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിക്കുക. പിരിമുറുക്കം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, പിന്തുണയ്‌ക്കായി ഒരു ഡോക്ടറെ സമീപിക്കുക.

Story highlights: How stress affects your health