ബീച്ചിലെ മണലാരണ്യത്തിൽ കീർത്തി സുരേഷിന്റെ ഓഫ് റോഡിങ്ങ് സ്കിൽ; വിഡിയോ

November 6, 2023

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ് കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. മറ്റു ഭാഷകളിൽ ‘സാനി കൈദം’, ‘അണ്ണാത്തെ’, ‘സർക്കാരു വാരി പാട്ട’ തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു.

അഭിനയത്തിനൊപ്പം, സംഗീതത്തിലും, മറ്റു കഴിവുകളിലും പ്രാവീണ്യം നേടിയ നടി ഇപ്പോഴിതാ, തന്റെ ഓഫ് റോഡിങ്ങ് സ്കിൽ പങ്കുവയ്ക്കുകയാണ്. ബീച്ചിലെ മണലാരണ്യത്തിലാണ് കീർത്തിയുടെ പ്രകടനം. വിഡിയോ നടി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് കീർത്തി സുരേഷ്. മലയാളത്തിന് പുറമെ അന്യ ഭാഷ സിനിമകളില്‍ മുൻനിരയിലുള്ള കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്.  അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നതും. 

Read also: ഷുകൂബോ; ജപ്പാനിലെ ബുദ്ധ സന്യാസിമാരോടൊത്ത് ഒരു ദിവസം ചിലവഴിക്കാം!

അതേസമയം, സിനിമ ലോകത്തെ ഏറ്റവും പ്രസിദ്ധമായ ഒരു താര കുടുംബമാണ് കീർത്തിയുടേത്. നിർമാതാവും അഭിനേതാവുമായ സുരേഷ്‌കുമാർ, നടിയായ ഭാര്യ മേനക, അഭിനേതാവായ മേനകയുടെ മാതാവ്, തെന്നിന്ത്യൻ സൂപ്പർ നായികയായ മകൾ കീർത്തി, ടെക്നിക്കൽ വശങ്ങളിലേക്ക് കടന്ന മൂത്ത മകൾ രേവതി അങ്ങനെ പോകുന്നു ഈ പട്ടിക. താരങ്ങൾ നിറഞ്ഞ കുടുംബമായതിനാൽ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

Story highlights- keerthy suresh’s off roading skill