അൽപ്പം പേരയ്ക്ക വിശേഷം; തിളക്കമുള്ള ചർമ്മം മുതൽ ഭാരം നിയന്ത്രിക്കാൻ വരെ പേരയ്ക്ക!
പലരുടെയും ഇഷ്ടപഴങ്ങളിൽ ഒന്നാണ് പേരയ്ക്ക. പേരയ്ക്ക രുചിയുടെ കാര്യത്തിൽ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിലാണ്. പൊട്ടാസ്യം, വിറ്റാമിൻ സി, നാരുകൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ നിറഞ്ഞ ഈ പഴം നമ്മുടെ അലോഗ്യപരിപാലനത്തിന് വളരെ മികച്ചതാണ്. പേരയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: ആമാശയത്തിലെയും കുടലിലെയും അസ്വസ്ഥതകൾക്ക് പേരയ്ക്ക പ്രത്യേകിച്ചും ഗുണം ചെയ്യും. ഉയർന്ന നാരുകൾ ഉള്ളതിനാൽ, മലബന്ധം ലഘൂകരിക്കാനും മലവിസർജ്ജനം മെച്ചപ്പെടുത്താനും അവ സഹായിക്കുന്നു. ഇവയുടെ ദഹന ഗുണങ്ങൾ ആരോഗ്യകരമായ കുടൽ നിലനിർത്തുന്നതിന് ഏറ്റവും സഹായകമാണ്.
ശരീരഭാരം നിയന്ത്രിക്കുന്നു: കലോറി കുറവായ പേരയ്ക്ക, ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ കൂട്ടിച്ചേർക്കാം. അനാവശ്യമായ ശരീരഭാരം വർദ്ധിപ്പിക്കുമെന്ന ആശങ്കയില്ലാതെ സമാധാനമായി ഇത് ഭക്ഷിക്കാം.
Read also: ഇവയെ സൂക്ഷിക്കുക; മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങൾ!
ത്വക്കിന് ഗുണകരം: ചർമ്മത്തിന്റെ ആരോഗ്യത്തിനും തിളക്കം വർധിപ്പിക്കുന്നതിനും ഏറെ ഉപായയോഗപ്രദമാണ് പേരയ്ക്ക. പേരയ്ക്കയും മുട്ടയുടെ മഞ്ഞക്കരുവും ചേർത്ത് തയ്യാറാക്കുന്ന സ്ക്രബ് 20 മിനിറ്റ് നേരം മുഖത്ത് പുരട്ടി വയ്ക്കാം. ഇത് ചെയ്യുന്നത്തിലൂടെ ചർമത്തിന് തിളക്കം ലഭിക്കും. പേരയ്ക്കയിലെ വിറ്റാമിൻ ഇയുടെ സാന്നിധ്യം ചർമ്മത്തെ പോഷിപ്പിക്കുകയും സ്കർവി പോലുള്ള അവസ്ഥകൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു.
ക്യാൻസർ തടയുന്നു: പേരയിലയുടെ സത്തിൽ ക്യാൻസർ വിരുദ്ധ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇവ ഭക്ഷിക്കുന്നത് ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഉത്തമമാണ്.
പരമാവധി പ്രയോജനങ്ങൾ ലഭിക്കാൻ പകൽ സമയത്തും ഉച്ചയ്ക്കും പേരയ്ക്ക കഴിക്കുന്നതാണ് ഉത്തമം. ഉച്ചഭക്ഷണത്തിന് ഒന്നര മണിക്കൂറിന് ശേഷം പേരയ്ക്ക കഴിക്കുന്നതും കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു.
Story highlights: Know the benefits of consuming guava for skin and body