ഇന്ന് ഇന്ത്യൻ ഭരണഘടനാ ദിനം; ഭരണഘടനാ ശില്പിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി!

November 26, 2023

നവംബർ 26-ന് ഇന്ത്യൻ ഭരണഘടനാ ദിനം അഥവാ ‘സംവിധാൻ ദിവസ്’ ആഘോഷിക്കുന്നു. ഭരണഘടനാ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുകയും ഭരണഘടനാ നിർമ്മാണ സമിതിയുടെ ചെയർമാനുമായിരുന്ന ഡോ. ഭീം റാവു അംബേദ്കറുടെ 132-ാം ജന്മദിനമാണ് ഈ വർഷം. മുൻപ് ഈ ദിനം നിയമ ദിനമായി ആചരിച്ചിരുന്നുവെങ്കിലും 2015 ൽ ഇന്ത്യൻ സർക്കാർ ഈ ദിവസത്തെ ഭരണഘടനാ ദിനമായി പരിഷ്കരിച്ചു. (President unveils statue of Dr BR Ambedkar on Supreme Court Premises)

ഇന്ത്യൻ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച ദിവസമാണ് 1949 നവംബർ 26. 1950 ജനുവരി 26-നാണ് ഭരണഘടന നിലവിൽ വന്നത്. ഇന്ത്യൻ ഭരണഘടനയുടെ രൂപരേഖയ്ക്ക് അന്തിമരൂപം നൽകിയ സമിതിയുടെ തലവനായിരുന്നു ഡോക്ടർ ബിആർ അംബേദ്കർ. 2 വർഷവും 11 മാസവും 17 ദിവസവും എടുത്താണ് ഡ്രാഫ്റ്റ് പൂർത്തിയാക്കിയത്.

Read also: ആധാര്‍ കാര്‍ഡ് ഇനിയും അപഡേറ്റ് ചെയ്തില്ലേ.? ഡിസംബര്‍ 14 വരെ സൗജന്യമായി പുതുക്കാം

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയോടുള്ള ആദരസൂചകമായി ഭരണഘടനാ ദിനമായ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമു സുപ്രീം കോടതി പരിസരത്ത് ഡോ. ബി ആർ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് മുൻകൈ എടുത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

സുപ്രീം കോടതി വളപ്പിന്റെ മുൻവശത്തെ പൂന്തോട്ടത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 7 അടി ഉയരത്തിൽ അഭിഭാഷക വേഷത്തിൽ ഭരണഘടനയുടെ ഒരു പകർപ്പ് കയ്യിൽ പിടിച്ചിരിക്കുന്ന വിധത്തിലാണ് അതിഗംഭീരമായ ഈ പ്രതിമ.

ആളുകളെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന പോലെ രാജ്യത്ത് മിക്ക സ്ഥലങ്ങളിലും ചെറുതോ വലുതോ ആയ നഗരങ്ങളിലും, പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ബി ആർ അംബേദ്കറുടെ പ്രതിമ കൈകൾ ഉയർത്തി നിൽക്കുന്നത് കാണാം.

Story highlights: President unveils statue of Dr BR Ambedkar on Supreme Court Premises