’68-ാം വയസില്‍ സ്വന്തമായിട്ടൊരു യുട്യൂബ് ചാനല്‍’; തടസം നീങ്ങി സരസവുന്റെ ആഗ്രഹം സഫലമായി

December 21, 2023

കൊച്ചു കുട്ടികള്‍ക്ക് വരെ സ്വന്തമായി യുട്യൂബ് ചാനലുകള്‍ ഉള്ള കാലമാണ്. വെറുതെ സമയം കളയാന്‍ മാത്രമല്ല ഒരു വരുമാന മാര്‍ഗം കൂടിയാണ് യൂട്യൂബ് ചാനലുകളെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ… വ്യത്യസ്തമായ കണ്ടന്റുകളെയും അതിലൂടെ ലഭിക്കുന്ന കാഴ്ച്ചക്കാര്‍ക്കും അനുസരിച്ചായിരിക്കും വരുമാനത്തിന്റെ തോത് നിശ്ചയിക്കുന്നത്. ( 68year old Sarasu started YouTube channel )

സ്വന്തമായിട്ടൊരു യൂട്യൂബ് ചാനല്‍ വേണമെന്ന തിരുവനന്തപുരം പുല്ലമ്പാറ സ്വദേശിനി 68-കാരി സരസുവിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാകുകയാണ്. ഈ പ്രായത്തില്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സരസുവിന്റെ ആഗ്രഹമായിരുന്നു ‘സരസുവിന്റെ ലോകം’ എന്ന യുട്യൂബ് ചാനല്‍ തുടങ്ങുക എന്നത്. എന്നാല്‍ സ്വന്തമായിട്ടൊരു സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതിരുന്നതോടെ ആ സ്വപനം നീണ്ടുപോകുകയായിരുന്നു.

എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പെട്ടതോടെ തദ്ദേശ സ്വയംഭരണ വകുപ്പ് ഇടപെടലിലാണ് സരസുവിന് ഫോണ്‍ കിട്ടിയത്. ‘ഡിജി കേരളം’ പദ്ധതിയുടെ പ്രചാരണാര്‍ത്ഥം തദ്ദേശ സ്വയംഭരണ വകുപ്പ് ആരംഭിച്ച ഡിജിറ്റല്‍ വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍, ‘ഡിജി പുല്ലമ്പാറ’ കോര്‍ ടീം അംഗങ്ങളാണ് സരസുവിന് സ്മാര്‍ട്‌ഫോണ്‍ സമ്മാനിച്ചത്. ഇതോടെയാണ് ഈ അമ്മയുടെ സ്വന്തമായി യുട്യുബ് ചാനല്‍ എന്ന സ്വപനത്തിന്റെ ആദ്യ കടമ്പ കടന്നത്.

Read Also : പത്താംവയസിൽ ദിവസക്കൂലിക്ക് തുടങ്ങിയ ജീവിതം; ഇന്ന് 2000 കോടി ആസ്തിയുള്ള മലയാളി!

ഈ പ്രായത്തിലും അനായാസം ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കൈകാര്യം ചെയ്യുന്ന സരസു തന്നെയാണ് ഡിജി കേരളത്തിന്റെ ഉത്തമമാതൃകയെന്നും അധികൃതര്‍ വ്യക്തമാക്കി. കേരളത്തിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്ത് എന്ന ബഹുമതി നേടിയ ഗ്രാമപഞ്ചായത്ത് കൂടിയാണ് തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ.

Story Highlights : 68year old Sarasu started YouTube channel